728-pixel-x-90-2-learn
728-pixel-x-90
<< >>

ഗോപാൽ സുബ്രഹ്മണ്യവും നരിമാനും സുപ്രീംകോടതി ജഡ്ജിമാരാകും

ന്യൂഡൽഹി: തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി  ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലെ അമിക്കസ്‌ ക്യൂറിയായി പ്രവർത്തിച്ചു വരുന്ന ഗോപാല്‍ സുബ്രഹ്മണ്യത്തേയും മുൻ സോളിസിറ്റർ ജനറലുമായ രോഹിൻടണ്‍ നരിമാനെയും സുപ്രീംകോടതി ജഡ്‌ജിമാരാക്കാന്‍ ചീഫ്‌   ജസ്‌റ്റിസ്‌ ആർ.എം.ലോധ അദ്ധ്യക്ഷനായ കൊളീജിയം സർക്കാരിനോടു  ശുപാർശ ചെയ്തു. ഇവർക്കു പുറമേ കൊൽക്കത്ത ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ് അരുണ്‍ മിശ്രയേയും ഒഡിഷ ഹൈക്കോടതിയിലെ ചീഫ്‌ ജസ്‌റ്റിസ് ആദർശ് Rohinton Nariman and Gopal Subramaniumകുമാർ ഗോയലിനേയും സുപ്രീംകോടതി ജഡ്‌ജിമാരാക്കും.
പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ച ശേഷം രാഷ്‌ട്രപതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലെ അമിക്കസ്‌ ക്യൂറിയായി ഗോപാൽ സുബ്രമണ്യം പ്രവർത്തിച്ചു വരവേ ആണ് പ്രഖ്യാപനമുണ്ടായത്.1980ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഡൽഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി.മുംബൈ ഭീകാരാക്രമണ കേസിൽ വധശിക്ഷ ലഭിച്ച അജ്മൽ കസബിന്റെ കേസിൽ സി.ബി.ഐയുടെ കൗൺസലുമായിരുന്നു ഗോപാൽ സുബ്രഹ്മണ്യം.ബിഹാർ നിയമസഭ പിരിച്ചുവിടൽ,ബോഫേഴ്സ് അക്കൗണ്ട് മരവിപ്പിക്കൽ,ഒ.ബി.സി ക്വോട്ട,സേതുസമുദ്രം,എയർപോർട്ട് സ്വകാര്യവൽക്കരണം തുടങ്ങിയ വിഷയങ്ങളിലെ കേസുകളിലും ഗോപാൽ സുബ്രഹ്മണ്യം വലിയ പങ്ക് വഹിച്ചു.പെട്രോൾ പമ്പ് അലോട്ട്മെന്റ് കേസ്,ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ കേസ് തുടങ്ങിയ കേസുകളിലും അദ്ദേഹം അമിക്കസ് ക്യൂറി ആയിരുന്നു.
മുതിർന്ന അഭിഭാഷകനും നിയമവിദഗ്ധനുമായ ഫാലി എസ്.നരിമാന്റെ മകനാണ് രോഹിൻടൺ ഫാലി നരിമാൻ.1993 ഡിസംബറിൽ മുപ്പത്തിയേഴാം വയസിൽ രോഹിൻടൺ നരിമാൻ സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകനായി.അദ്ദേഹം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.ബി പാസായത് രണ്ടാം റാങ്കോടെയായിരുന്നു.
JITHESH INDIANEWS24

Leave a Reply