728-pixel-x-90-2-learn
728-pixel-x-90
<< >>

ഗോഡ്സ് ഓണ്‍ കണ്‍ട്രി “ട്രാഫിക്കി”ന്‍റെ വഴിയേ?

നവ തലമുറ ചിത്രങ്ങളുടെ എല്ലാ വ്യാകരണവും പാലിച്ചുകൊണ്ടാണ് ഗോഡ്സ് ഓണ്‍ കണ്‍ട്രിയുടെ വരവ്.വാസുദേവ് സനല്‍ സംവിധാനം ചെയ്ത ചിത്രം രാജേഷ് പിള്ള-ബോബി സഞ്ജയ്‌ ടീമിന്റെ മെഗാ ഹിറ്റ് ചിത്രമായ ട്രാഫിക്കിന്‍റെ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്.ശ്രീനിവാസന്റെ വക്കീല്‍ വേഷം യെസ് യുവര്‍ ഓണര്‍ എന്ന ചിത്രത്തിന്‍റെ നേര്‍ പകര്‍പ്പാണ്.ലാലിന്റെ കഥാപാത്രവും പല ചിത്രങ്ങളില്‍ കണ്ടു മറന്നതാണ്.ഫഹദിന്റെ  കുട്ടിയെ ഒക്കത്ത് വച്ച് കൊണ്ടുള്ള സ്ഥിരം യാത്രയും ആക്ഷന്‍ രംഗങ്ങളും മറ്റും ഏതു വിദേശ സിനിമയുടെ “പ്രചോദനം” ആണെന്ന് ടൈറ്റില്‍ കാണിക്കുമ്പോള്‍ പരാമര്‍ശിക്കാമായിരുന്നു.

ഏതായാലും തെറി,അശ്ലീലം,വേശ്യ,ജനനേന്ദ്രിയം നായികയെക്കൊണ്ട് പിടിച്ചുടക്കല്‍ (മൈഥിലി വരിയുടക്കല്‍ കര്‍മ്മം സ്തുത്യര്‍ഹമാം വിധം നിര്‍വ്വഹിച്ചു) തുടങ്ങിയ ന്യൂജനറേഷന്‍ കലാപരിപാടികള്‍ എല്ലാം സമാ സമം ചേര്‍ത്ത നല്ലൊരു അവിയല്‍ ആണ് ചിത്രം.പുതു തലമുറക്കാര്‍ക്ക് അത്യാവശ്യം തൊട്ടു നോക്കാനുള്ളതൊക്കെ ചിത്രത്തിലുണ്ട്.

ലക്ഷ്മിപ്രിയ ഇനി ഇത്തരം ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമാകാന്‍ സാധ്യതയുണ്ട്.പി.ബാലചന്ദ്രന്റെ അഭാവം ശ്രദ്ധേയമാണ്.അദ്ദേഹമില്ലാതെ എന്തോന്ന് നവ തലമുറചിത്രം ?നവ തലമുറ സ്ഥിരം താരമായ ലെന ഏതായാലും ചിത്രത്തിലുണ്ട്.മണിക്കുട്ടന്റെ ആക്ഷന്‍ രംഗങ്ങള്‍ മികവുറ്റ രീതിയില്‍ ചിത്രീകരിക്കപ്പെട്ടു.നന്ദുവും തന്റെ വേഷം മികവുറ്റതാക്കി.സുധീര്‍ കരമന ഓരോ ചിത്രങ്ങള്‍ പിന്നിടുന്തോറും മെച്ചപ്പെടുന്നുണ്ട്‌.ചില ആംഗിളുകളില്‍ പിതാവായ വിഖ്യാത നടന്‍ കരമന ജനാര്‍ദ്ദനന്‍ നായരെ വല്ലാതെ ഓര്‍മ്മപ്പെടുത്തുന്നു സുധീര്‍.സീരിയല്‍ താരമായ ടോഷ് എന്ന നടന്‍ തന്റെ ചെറിയ വേഷം മനോഹരമാക്കി.വിജയകുമാര്‍,ശ്രീരാമന്‍ എന്നീ നടന്മാര്‍ക്ക് അടുത്തിടെ ലഭിച്ച ഏറ്റവും മികച്ച വേഷങ്ങളാണ് ഗോഡ്സ് ഓണ്‍ കണ്‍ട്രിയിലെത്.

ഗോഡ്സ് ഓണ്‍ കണ്‍ട്രി ഇതിനിടെ ചില നല്ല നിമിഷങ്ങളും സമ്മാനിക്കുന്നുണ്ട്.ഒരു വട്ടം തല വച്ചു കൊടുക്കുന്നത് കൊണ്ട് വലിയ ദുരന്തമുണ്ടാകില്ല എന്നുറപ്പിക്കാം.മറ്റൊന്നും ചെയ്യാനില്ലാത്ത ഒരു ദിവസം തീര്‍ച്ചായായും ഈ ചിത്രം കാണാവുന്നതാണ്.ഫീല്‍ ഗുഡ് എന്‍ഡിംഗ് ചിത്രത്തിനു പ്ലസ് പോയിന്റാണ്.ഒരു ദിവസത്തെയും ഒരു മണിക്കൂറിലെയും എട്ടേകാല്‍ സെക്കണ്ടിലെയുമൊക്കെ കഥകളില്‍ നിന്നും മോചനം നേടിയില്ലെങ്കില്‍ ഇനിയും മായാമോഹിനിമാര്‍ തിരിച്ചെത്തും. ജാഗ്രത !!

gods_own_country_

SANU INDIANEWS24

Leave a Reply