ഗെയിലിന്റെ ജീവിതകഥയില്‍ ക്രീസില്‍ നിറഞ്ഞാടുന്ന ബാറ്റിംഗ് പ്രകടനത്തേക്കാല്‍ ആവേശമുണര്‍ത്തുന്ന അനുഭവങ്ങളുമായി ജീവിതകഥ പുറത്തിറങ്ങാനൊരുങ്ങുന്നു.സിക്സ് മെഷിന്: ഐ ഡോന്റ് ലൈക്ക് ക്രിക്കറ്റ്… ഐ ലവ് ഇറ്റ് എന്നാണ് പുസ്തകത്തിന്റെ പേര്.ജമൈക്കയിലെ പ്രധാന നഗരങ്ങളിലൊന്നായ കിങ്സ്റ്റണിലെ തെരുവുകളില്‍ ബാല്യത്തില്‍ കാലിക്കുപ്പികള്‍ പെറുക്കി നടന്നിരുന്നു.അന്നത്തേക്കുള്ള ഭക്ഷണത്തിന് ക്രിസ്റ്റഫര്‍ ഹെന്റി ഗെയില്‍ എന്ന ബാലന് സാധ്യമാകുന്ന ഒരേഒരു വഴിയായിരുന്നു തെരിവിലൂടെയുള്ള അലച്ചില്‍.തന്റെ ആത്മകഥയുടെ ആദ്യഭാഗമാണ് ഉടന്‍ തന്നെ പുറത്തിറങ്ങാന്‍ പോകുന്നത്.
ബിബിസിയുടെ സ്പോര്‍ട്സ് ലേഖകരില്‍ പ്രമുഖനായ ടോം ഫോര്ഡൈസുമായി ചേര്‍ന്നാണ് ഗെയില്‍ പുസ്തകം രചിക്കുന്നത്.പെന്ഗ്വിന് റാണ്ടം ഹൗസാണ് പുസ്തകത്തിന്റെ പ്രസാധകര്.ജൂണ്‍ രണ്ടിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുസ്തകം പ്രകാശനം ചെയ്യും.
INDIANEWS24.COM Sports Desk