728-pixel-x-90-2-learn
728-pixel-x-90
<< >>

ഗൂഗിളിന്റെ മാന്ത്രിക കണ്ണട യുകെ വിപണിയില്‍:വില ആയിരം പൌണ്ട്

ലണ്ടന്‍ :ഗൂഗിളിന്റെ മാന്ത്രിക കണ്ണടയായ സ്മാര്‍ട്ട്‌ ഗ്ലാസ്സസ് യുകെ വിപണിയില്‍ ഇന്ന് മുതല്‍ ലഭ്യമാകും.പതിനെട്ടു വയസ്സ് തികഞ്ഞ ഏതൊരാള്‍ക്കും ഓണ്‍ലൈന്‍ വഴി ഗൂഗിളിന്റെ സ്മാര്‍ട്ട് ഗ്ലാസ് മേടിക്കാം.യു.കെ മേല്‍വിലാസവും ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം.

ഗൂഗിള്‍ കണ്ണട ധരിക്കുന്നവരുടെ ഒരു വശത്തായി എല്ലാ സന്ദേശങ്ങളും തെളിഞ്ഞു വരും . വാമൊഴിയിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും സാധിക്കും.

‘ധരിക്കാവുന്ന കമ്പ്യൂട്ടര്‍’ എന്ന ചെല്ലപ്പേര്‌ വീണിരിക്കുന്ന ഗൂഗിള്‍ ഗ്‌ളാസിനെതിരേ തുടക്കത്തില്‍ തന്നെ വലിയ തോതില്‍ ആരോപണം ഉയര്‍ന്നിരുന്നു. വോയ്‌സ് കമാന്റ് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നതിനാല്‍ അന്യരുടെ സ്വകാര്യതയില്‍ കടന്നു കയറല്‍ നടക്കുമെന്നും തുടങ്ങി ഏറെ പഴികള്‍ കേട്ടെങ്കിലും തീരുമാനിച്ചുറപ്പിച്ച നടപടിയുമായി മുന്നോട്ടു പോകാന്‍ ഐടി കമ്പനി തീരുമാനിക്കുകയായിരുന്നു.സോഷ്യൽ നെറ്റ്‌വർക്ക്  കളിൽ നാം പ്രകടിപ്പിക്കുന്ന ഇഷ്ടാനിഷ് ടങ്ങൾ, സാധനങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതിലെ പാറ്റെണുകൾ, വിനോദങ്ങളിലും , ആഹാരരീതികളിലും മറ്റും സൂക്ഷമായി ഒളിഞ്ഞു കിടക്കുന്ന പ്രിഫറെൻസുകൾ , ഇങ്ങയെ  അമൂർത്തമായി, പല തലങ്ങളിൽ വ്യാപിച്ചു കിടക്കുന്ന  വ്യക്തി നിഷ്ഠമായ വിവരങ്ങളെ , സ്ഥല-കാല മാനങ്ങളുമായി സമർഥമായി അനുനയിപ്പിക്കുവാൻ ആണ്  ഗൂഗിൾ ശ്രമിക്കുന്നത്.

ഇത്തരത്തില്‍, നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുടെ സാധ്യതകള്‍ മുതലെടുത്ത്, നമ്മുടെ ജീവിതചര്യ തന്നെ മാറ്റിമറിക്കാന്‍ പാകത്തില്‍ പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കി വിപണി കയ്യടക്കാന്‍ ഒട്ടേറെ പല കമ്പനികളും ശ്രമിച്ചിരുന്നു എങ്കിലും, വിജയിച്ചിരുന്നില്ല.കണ്ണടയില്‍ ഘടിപ്പിക്കാവുന്ന ഇന്റര്‍നെറ്റ് സംവിധാനമായ ഗൂഗിള്‍ ഗ്‌ളാസ് 2012 ലാണ് ഗൂഗിള്‍ വികസിപ്പിച്ചത്. 

 യാത്രയ്‌ക്കിടയില്‍ ഉപയോഗിക്കുന്നതിനാല്‍ ട്രാഫിക്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതും ഗൂഗിളിന്റെ ഈ പുതിയ മാന്ത്രിക കണ്ണടക്കെതിരെ ബി.ബി.സി അടക്കുമുള്ള ദേശിയ മാദ്ധ്യമങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Leave a Reply