728-pixel-x-90-2-learn
728-pixel-x-90
<< >>

ഗൂഗിള്‍ സെര്‍ച്ച് വാഴുന്ന കാലത്ത് പഴയകാലത്തെ കുറിച്ചുള്ള ചിത്രമെടുക്കുന്നത് ശ്രമകരം: അമല്‍ നീരദ്‌

കോഴിക്കോട്: ഗൂഗിള്‍ സെര്‍ച്ചില്‍ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന ഇക്കാലത്ത് പഴയകാല സിനിമകളെടുക്കുന്നത് ശ്രമകരമാണെന്ന് സംവിധായകന്‍ അമല്‍ നീരദ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഇയോബിന്റെ പുസ്തകത്തന്റെ വിശേഷങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം.കോഴിക്കോട് പ്രസ് ക്ലബില്‍ വച്ചാണ് ആശയ വിശകലനം നടന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് മുതല്‍ അടിയന്തരാവസ്ഥ കാലം വരെയുള്ള കാലഘട്ടമാണ് പുതിയ ചിത്രത്തിന് പശ്ചാത്തലമാകുന്നത്.സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ടൈപ്പ് iyobonte pusthakamറൈറ്റര്‍, വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചു തുടങ്ങിയ വര്‍ഷങ്ങള്‍ തിരഞ്ഞു കണ്ടെത്തി അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കാനായിരുന്നു പലരുടെയും ശ്രമം. ഇത്തരം കാര്യങ്ങളിലെല്ലാം തന്നെ സഹായിക്കാന്‍ കൂടി വേണ്ടിയാണ് ഫഹദ് ഫാസില്‍ നിര്‍മ്മാതാവായതെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രത്തിന്റെ പശ്ചാത്തലം മാത്രം ഉപയോഗിച്ച് സാങ്കല്‍പ്പിക കഥ പറയുന്ന ചിത്രമാണ് ഇയോബിന്റെ പുസ്തകം.മൂന്നാറില്‍ പറഞ്ഞു പഴകിയ ചില പ്രാദേശിക ചരിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അമല്‍ നീരദ് പറഞ്ഞു.

INDIANEWS24.COM MOVIES

Leave a Reply