728-pixel-x-90-2-learn
728-pixel-x-90
<< >>

ഗൂഗിള്‍ മാപ്പിലൂടെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഗാതഗതക്കുരുക്ക് അറിയാനാകും

കൊച്ചി:റോഡിലെ ഗതാഗതക്കുരുക്ക് തത്സമയം അറിയാനുള്ള ഗൂഗിള്‍ സംവിധാനം വ്യാപിപ്പിച്ച നഗരങ്ങളില്‍ തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടും.ഗൂഗിള്‍ മാപ്പിലൂടെയാണ് റോഡിലെ ഗതാഗതക്കുരുക്കുകള്‍ അതാത് സമയത്ത് അറിയാനാകുക.

പുതുതായി 12 നഗരങ്ങളിലാണ് ഈ സൗകര്യം വ്യാപിപ്പിച്ചത്.കൊല്‍ക്കത്ത, കോയമ്പത്തൂര്‍, ലക്‌നൗ, സൂറത്ത്, ഇന്‍ഡോര്‍, ലുധിയാന, വിശാഖപട്ടണം, നാഗ്പൂര്‍, മധുര, ഭോപ്പാല്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു നഗരങ്ങള്‍.ഇന്ത്യന്‍ റയില്‍വേയുമായി സഹകരിച്ച് 12,000 ട്രെയിനുകളുടെ സമയക്രമീകരണം ഗൂഗിള്‍ ട്രാന്‍സിറ്റ് വഴി നല്‍കുന്നുണ്ട്.കൂടാതെ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ന്യൂഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പുണെ തുടങ്ങിയ സ്ഥലങ്ങളിലെ ബസ്, മെട്രോ വിവരങ്ങളും ഗൂഗിള്‍ ട്രാന്‍സിറ്റിലൂടെ അറിയാനാകും.

INDIANEWS24.COM Technology Desk

 

Leave a Reply