728-pixel-x-90-2-learn
728-pixel-x-90
<< >>

ഗുര്‍മീതിനെ മോചിപ്പിക്കാന്‍ ഗൂഢാലോചന: ഹണിപ്രീതിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്‌

സില്‍സ(ഹര്യാന): ബലാത്സംഗക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഗുര്‍മീതിനെ കോടതിയില്‍ നിന്നും ജയിലിലേക്ക് കൊണ്ടുപോകുംവഴി പോലീസില്‍ നിന്നും ബലപ്രയോഗത്തിലൂടെ മോചിപ്പിക്കുന്നതിനായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഹരിയാന പോലീസിന്റേതാണ് നടപടി.

വിധിക്ക് ശേഷം കോടതിക്ക് പുറത്തിറങ്ങിയ ഗുര്‍മീത് റാം റഹിം സിങിനെ ജയിലിലേക്ക് കൊണ്ടു പോകും വഴി രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഗുര്‍മീത് ഒപ്പം കരുതിയിരുന്ന ചുവന്ന പെട്ടി അക്രമം നടത്താനുള്ള അടയാളമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.28നാണ് 15 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഗുര്‍മീത് ശിക്ഷിക്കപ്പെട്ടത്.

ഫത്തേബാദ് സ്വദേശിനിയായ പ്രിയങ്ക തനാജെയെ 2009ല്‍  ഗുര്‍മീത് മൂന്നാമത്തെ മകളായി ദത്തെടുക്കുകയായിരുന്നു. ഗുര്‍മീതിനൊപ്പം മെസഞ്ചര്‍ ഓഫ് ഗോഡ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ജാട്ടു എന്‍ജിനീയര്‍, വാരിയര്‍ ലയണ്‍ ഹാര്‍ട്ട് തുടങ്ങിയ സിനിമകളും ഹണിപ്രീത് സംവിധാനം ചെയ്തു.

INDIANEWS24.COM Haryana

Leave a Reply