728-pixel-x-90-2-learn
728-pixel-x-90
<< >>

ഗുരുവായൂര്‍ മാത്രകയില്‍ ഇംഗ്ലണ്ടില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഹിന്ദു ഐക്യവേദി

ലണ്ടനില്‍ ഗുരുവയൂര്‍ ക്ഷേത്ര മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ യു.കെ ഹിന്ദു ഐക്യവേദി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മേയ് മാസം രണ്ടിന് നടക്കുന്ന യു.കെ യിലെ ഹൈന്ദവ മലയാളികളുടെ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദു മത പരിഷത്തില്‍ ഇതേ സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് കരുതുന്നത്.

യു.കെ യിലെയും ഐര്‍ലണ്ടിലേയും ഹൈന്ദവ മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യം വെച്ചു നടക്കുന്ന ഹിന്ദുമത പരിഷത്തില്‍ ഹിന്ദു ഐക്യ വേദി പ്രസിഡണ്ട് ശശികല ടീച്ചര്‍,ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ പെങ്കെടുക്കുന്നുണ്ട്.

ക്ഷേത്ര നിര്‍മ്മാണം എന്ന ആശയത്തോട് മലയളികളായ പല പ്രമുഖ വ്യവസായികളും പിന്തുണ അറിയിച്ചിട്ടുണ്ട്. ബ്രിസ്റ്റോള്‍  ലബോറട്ടറീസ് ഉടമ ടി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഇതിനോടകം തന്നെ സംഭാവന നല്‍കിക്കഴിഞ്ഞു.

വടക്കെ ഇന്ത്യന്‍ സംസ്കൃതിയിലുള്ള സ്വാമി നാരായണ്‍ ക്ഷേത്രവും,തമിഴ് സാംസ്കാരിക തനിമയിലുള്ള ബാലാജി കൊവിലുമാണ് നിലവില്‍ യു.കെ യിലുള്ള ഹൈന്ദവ ക്ഷേത്രങ്ങള്‍.

 

 

 

Leave a Reply