അഹമ്മദാബാദ്: ഗുജറാത്തിലും പത്മാവതി പ്രദര്‍ശിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. വിവാദങ്ങള്‍ അവസാനിക്കുന്നത് വരെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. നേരത്തെ മധ്യപ്രദേശ് ചിത്രത്തിന് വിലക്കേര്‍പ്പടുത്തിയിരുന്നു.
സിനിമ കാരണം ജനവികാരം വ്രണപ്പെട്ടിരിക്കുകയാണെന്ന കാരണത്താലാണ് സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കുന്നതിലേക്ക് നീങ്ങിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. മധ്യപ്രദേശ് ചിത്രം നിരോധിച്ചത് കൂടാതെ സെന്‍സര്‍ ബോര്‍ഡ് കൈക്കൊള്ളുന്ന തീരുമാനമനുസരിച്ച് ചിത്രം പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് ഹിരിയാന മുഖ്യമന്ത്രി എം എല്‍ ഖട്ടാര്‍ പറഞ്ഞിരുന്നു. വിവാദത്തിനിടയാക്കിയ രംഗങ്ങളില്‍ മാറ്റം വരുത്തിയാല്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി വസുന്തര രാജസിന്ധ്യയും നിലപാടെടുത്തിരുന്നു.
INDIANEWS24.COM National Desk