728-pixel-x-90-2-learn
728-pixel-x-90
<< >>

ഗുജറാത്തിലും ഹിമാചലിലും ബി ജെ പിക്കു വിജയം

അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കിയ ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തിരഞ്ഞെടുപ്പില്‍ ബി ജെ പി വ്യക്തമായ വിജയം നേടി. തുടര്‍ച്ചയായ ആറാംവട്ടവും ഗുജറാത്തില്‍ ഭരണം തുടരുന്ന ബി ജെ പി ഹിമാചല്‍ കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്തു. ഗുജറാത്തില്‍ ശക്തമായ പ്രഹരമേല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.

ഒരു ഘട്ടത്തില്‍ ബിജെപിയെ മറികടന്ന് ലീഡ്‌നില ഉയര്‍ത്തിയ കോണ്‍ഗ്രസ് ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി. കഴിഞ്ഞ തവണത്തെ 61 സീറ്റുകളില്‍ നിന്നും 80 സീറ്റായി ഉയര്‍ത്താന്‍ അവര്‍ക്കു സാധിച്ചു. സൗരാഷ്ട്ര, കച്ച് മേഖലയിലാണ് കോണ്‍ഗ്രസ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഹിമാചലില്‍ നിലവില്‍ അധികാരം കൈയാളുന്ന കോണ്‍ഗ്രസിനെതിരായുള്ള ഭരണവിരുദ്ധ വികാരം ബിജെപിയ്ക്ക് തുണയായി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി വീരഭന്ദ്ര സിംഗിനെതിരേ നിരവധി അഴിമതിയാരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ അഴിമതിയാരോപണങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ഇവിടെ തിയോഗില്‍ സി പി എം സ്ഥാനാര്‍ത്ഥി രാഗേഷ് സിംഗ് വിജയിച്ചു. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ഇദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മണ്ഡലത്തിലാണ് രാഗേഷ് സിംഗ വിജയിച്ചത്. ഹിമാചല്‍പ്രദേശിന്റെ ഈ സമരനായകന്‍ 1993ല്‍ ഷിംലയില്‍ നിന്നാണ് ഒടുവില്‍ എം എല്‍ എ ആയിട്ടുള്ളത്ത്. സി പി എം ഹിമാചല്‍ പ്രദേശ് മുന്‍ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗവുമാണ് ഇദ്ദേഹം.

INDIANEWS24.COM National Desk

Leave a Reply