728-pixel-x-90-2-learn
728-pixel-x-90
<< >>

ഗീതുമോഹന്‍ദാസിന്റെ ചിത്രത്തില്‍ നിവിന്‍പോളി നായകന്‍

ഗീതുമോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മലയാളചിത്രത്തില്‍ നിവിന്‍പോളി നായകനാകും.മൂത്തോന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഗീതു തന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു.ഭര്‍ത്താവും സംവിധായകനും ക്യാമറമാനുമായ രാജിവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

2008ല്‍ കേള്‍ക്കുന്നുണ്ടോ എന്ന പേരില്‍ മലയാളത്തില്‍ ഒരു ഷോര്‍ട്ട് ഫിലിം ഒരുക്കി ഏറെ നിരീക്ഷക പ്രശംസ പിടിച്ചുപറ്റിയെങ്കിലും ഫീച്ചര്‍ ഫിലിം സംവിധാനത്തില്‍ ഗീതുവിന്റെ അരങ്ങേറ്റം ബോളിവുഡിലായിരുന്നു.2013ല്‍ ഇറങ്ങിയ ലയ്യേഴ്‌സ് ഡയസ് എന്ന ഹിന്ദി ചിത്രത്തിന്റെ രചനയും അവര്‍ തന്നെയാണ് നിര്‍വ്വഹിച്ചത്.

INDIANEWS24.COM Movies

Leave a Reply