മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിലെ സണ്ണി ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമെത്തുകയാണ്. പ്രിയദര്‍ശനും ഡെന്നീസ് ജോസഫുമാണ് സണ്ണിയെ മലയാളിക്ക് വീണ്ടും സമ്മാനിക്കുന്നത്. ഒരു സൈക്കോളോജിക്കല്‍ ത്രില്ലര്‍ ഒരുക്കുന്നതിന്റെ ത്രില്ലില്‍ ആണ് ഗീതാഞ്ജലി ടീം. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ സുപ്രധാന വേഷം അവതരിപ്പിക്കുന്നത് കീര്‍ത്തി സുരേഷ് ആണ്. ചലച്ചിത്ര താരം മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി. ജി പി വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിദ്യാസാഗര്‍ സംഗീതവും ഒ എന്‍ വി കുറുപ്പ് ഗാനരചനയും നിര്‍വ്വഹിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവ് ലാല്‍ഗുഡി എല്‍ ഇളയരാജയാണ് കലാസംവിധായാകന്‍.