jio 800x100
jio 800x100
728-pixel-x-90
<< >>

ഗാസ വീണ്ടും സംഘര്‍ഷഭരിതം; വ്യോമാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

കെയ്റോ: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ച് ഇസ്രായേല്‍ വീണ്ടും ഗാസ ആക്രമിച്ചു. ചൊവ്വാഴ്ച്ച് നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അഞ്ചു ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം തിങ്കളാഴ്ച്ച ഈജിപ്ത്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ 24 മണിക്കൂര്‍ കൂടി വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായിരുന്നു. ഇതനുസരിച്ച് സമയം തീരാന്‍ ഏഴു മണിക്കൂര്‍ അവശേഷിക്കെയാണ് ഗാസയില്‍ വീണ്ടും സംഘര്‍ഷം അരങ്ങേറിയത്.

തെക്കന്‍ഇസ്രായേലില്‍ ഗാസയില്‍നിന്നുള്ള മൂന്ന് റോക്കറ്റുകള്‍പതിച്ചെന്നായിരുന്നു ഇസ്രായേലിന്റെ ആരോപണം.
ഇതേത്തടുര്‍ന്ന് ശക്തമായി തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍നെതന്യാഹു സൈന്യത്തിന് ഉത്തരവ് നല്‍കുകയായിരുന്നു.

Leave a Reply