728-pixel-x-90-2-learn
728-pixel-x-90
<< >>

ഗാലക്സി എസ്5 ബുധനാഴ്ച യുഎഇയില്‍

ദുബായ്: സാംസങ്ങ് ഗാലക്സി എസ്5ന്‍റെ ലോഞ്ചിംഗ് യുഎഇയില്‍ ബുധനാഴ്ച നടക്കും. എച്ച്ടിസി വണ്‍ [എം8] ഫോണും അന്നുതന്നെ ലോഞ്ച് ചെയ്യും. ആപ്പിളിന്‍റെ വലിയ ഫോണായ ഐഫോണ്‍-6  സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സാംസങ്ങും എച്ച്ടിസിയും തങ്ങളുടെ പുതിയ മോഡലുകളുമായി രംഗത്തെത്തുന്നത്.

യുഎഇയിലെ ലീഡിംഗ് മൊബൈല്‍ ഫോണ്‍ ദാതാക്കളാണ് സാംസങ്ങ്. 2013 ഡിസംബറിലെ കണക്ക് പ്രകാരം ആകെ മൊബൈല്‍ ഫോണ്‍ വില്‍പനയുടെ 49.4 ശതമാനവും സാംസങ്ങിന്‍റെ അക്കൌണ്ടിലാണ്. എന്നാല്‍, ഏറെ പ്രതീക്ഷയോടെ ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ഐഫോണ്‍-6ലൂടെ ഈ കുത്തകയില്‍ വിള്ളല്‍ ഉണ്ടാക്കാനാണ് ആപ്പിളിന്‍റെ ശ്രമം.

കൂടുതല്‍ വലുപ്പവും റെസലൂഷനും ഉള്ളതാകും ഐഫോണ്‍-6 എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് തരത്തിലാകുമത്രേ ഐഫോണ്‍-6ന്‍റെ വരവ്. 4.7 ഇഞ്ച്‌, 5.5 എന്നീ സ്ക്രീനുകള്‍. നിലവിലെ ഐഫോണ്‍ 4 ഇഞ്ച്‌ ഡിസ്പ്ലേ ആണ്. സാംസങ്ങ് ഗാലക്സി എസ്5നെ ഉപഭോക്താക്കള്‍ ഏറ്റെടുക്കുമോ അതോ ഐഫോണ്‍-6ന്‍റെ വരവിനായി കാത്തിരിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

Leave a Reply