728-pixel-x-90-2-learn
728-pixel-x-90
<< >>

ഗാറ്റ്വിക്: യാത്രക്കാര്‍ ത്രിശങ്കുവില്‍

ലണ്ടന്‍ :ഗാറ്റ്വിക് വിമാന താവളത്തില്‍ നിന്നുള്ള വിമാന ഗതാഗതം താറുമാറായതിന് പിന്നാലെ റോഡ്‌ ട്രെയിന്‍ ഗതാഗതവും ഏതാണ്ട് പൂര്‍ണ്ണമായും നിശ്ചലമായ അവസ്ഥയിലേക്ക് മാറുകയാണ്.ഗാറ്റ്വിക്കില്‍ നിന്നും തെക്ക് ഭാഗത്തേയ്ക്ക് പോകുന്ന മോട്ടോര്‍ വെയില്‍ മെയിലുകള്‍ ദൂരത്തില്‍ വാഹനങ്ങളുടെ ക്യൂ ( M23)രൂപപ്പെടുന്നുണ്ട് എന്ന് വെള്ളിയാഴ്ച രാവിലെ ലഭ്യമായ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഈ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇതുവരെ പുനസ്ഥാപിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഇപ്പോഴുള്ള സ്ഥിതി തുടര്‍ന്നാല്‍ ജനുവരി രണ്ടാം തിയതി മാത്രമേ ലണ്ടന്‍-ഗാറ്റ്വിക് ട്രെയിന്‍ ഗതാഗതം പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാന്‍ കഴിയു എന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.

നൂറ് കണക്കിന് യാത്രക്കാര്‍ ഇപ്പോളും വിമാന താവളത്തില്‍ യാത്രാ ദുരിതത്തില്‍ പെട്ട് അനശ്ചിതമായ കാത്തിരിപ്പില്‍ കഴിയുകയാണ് .ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ വിധത്തിലുമുള്ള യത്രകളും നിര്‍ത്തിവെക്കണം എന്ന് പ്രദേശവാസികളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കാലാവസ്ഥ മുന്നറിയിപ്പിന് വേണ്ട ഗൌരവം നല്‍കാതെ, ആവശ്യം വേണ്ട മുന്‍കരുതല്‍ എടുക്കാതിരുന്ന ഗാറ്റ്വിക് വിമാനത്താവളത്തിന്റെ ചുമതലക്കാര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply