കൊച്ചി:പിന്നണി ഗായിക രാധിക തിലക്(45) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച്ച രാത്രി എട്ടിന് ശേഷമായിരുന്നു അന്ത്യം.ഒന്നര വര്‍ഷത്തോളമായി അര്ബുതം പിടിപ്പെട്ട് ചികിത്സയിലായിരുന്നു.മൃതദേഹം തിങ്കളാഴ്ച്ച വൈകീട്ട് എറണാകുളത്തെ രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും.അരൂര്‍ ഫ്ളെമിങ്ഗോ മോട്ടോഴ്സ് ഉടമ സുരേഷ് കൃഷ്ണനാണ് ഭര്‍ത്താവ്.ഏക മകള്‍ ദേവിക കളമശേരി നുവാല്‍സില്‍ നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്.
ആകാശവാണിയിലെ ലളിതഗാന പരിപാടിയിലൂടെയാണ് മലയാളി രാധികയുടെ ശബ്ദം ആദ്യം കേട്ടത്.പിന്നീട് സ്റ്റേജ് പരിപാടികളില്‍ ഒഴിവാക്കാനാകാത്ത ശബ്ദമായി മാറി.1989ല്‍ പിന്നണിഗാന രംഗത്തേക്ക് പ്രവേശിച്ചു.1991ല്‍ പുറത്തിറങ്ങിയ ഒറ്റയാള്‍ പട്ടാളം എന്ന മുകേഷ് ചിത്രത്തിന് വേണ്ടി ജി വേണുഗോപാലിനൊപ്പം പാടിയ മായാമഞ്ചലില്‍ എന്ന ഗാനം പിന്നണിഗാന രംഗത്ത് രാധികയുടെ സ്ഥാനം ഭദ്രമാക്കി.ഗുരു,ദയ,കണ്മദം,ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ രാധികയുടെ ശബ്ദം മലയാളികള്‍ നെഞ്ചേറ്റി.എഴുപതോളം സിനിമകളില്‍ പ്രമുഖ ഗായകര്‍ക്കെല്ലാം ഒപ്പം പാടി.തൊണ്ണൂറുകളില്‍ ദുരദര്ശന് ഗായക സംഘത്തില്‍ നിറസാന്നിധ്യമായിരുന്നു രാധിക തിലക്.ഇതുവഴി കുടുംബ സദസ്സുകളുടെ പ്രിയ ഗായികയായി മാറുകയും ചെയ്തു.
പറവൂര്‍ പാലിയത്ത് ജയതിലകന്റെയും പരേതയായ ഗിരിജയുടെയും മകളായ രാധിക, പിന്നണിഗായകരായ ജി വേണുഗോപാലിന്റെയും പി സുജാതയുടെയും അടുത്ത ബന്ധുവാണ്.
INDIANEWS24.COM Kochi