728-pixel-x-90-2-learn
728-pixel-x-90
<< >>

ഗായിക ബോബി ക്രിസ്റ്റീനയുടെ മരണം സ്ഥിരീകരിച്ചു

അറ്റ്‌ലാന്റ:പ്രമുഖ ഗായികയും ടെലിവിഷന്‍ താരവുമായ ബോബി ക്രിസ്റ്റീന അന്തരിച്ചു.22 വയസായിരുന്നു.ലോക പ്രശസ്ത ഗായക ദമ്പതിമാരായ വിറ്റ്‌നി ഹൂസ്റ്റണിന്റെയും ബോബി ബ്രൗണിന്റെയും ഏക മകളാണ്.

മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഏഴ് മാസത്തോളമായി ചികിത്സയിലായിരുന്ന ബോബി ക്രിസ്റ്റീനയുടെ മരണം 26ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.കഴിഞ്ഞ ജനുവരി 31 ന് താമസ സ്ഥലത്തെ ബാത്ത് ടബിലുളള വെളളത്തില്‍ മുഖം താഴ്ത്തി ബോധമറ്റ് കിടന്ന അവസ്ഥയിലാണ് ബോബിയെ ആശുപത്രിയില്‍ എത്തിച്ചത്.അപ്പോഴേക്കും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഇത്രയും കാലം ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്താല്‍ ബോബിയെ വിവിധ ആശുപത്രികളില്‍ ചികിത്സിച്ചത്.

ക്രിസ്റ്റീനയുടെ മാതാവ് വിറ്റ്‌നി ഹൂസ്റ്റനെ 2012 ഗ്രാമി അവാര്‍ഡിന് ഒരു ദിവസം മുമ്പ് ബിവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടല്‍ ബാത്ത് ടബില്‍ ഇതേ നിലയില്‍ കണ്ടെത്തിയിരുന്നു.മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് മകള്‍ക്കും ഇതേ വിധി നേരിടേണ്ടി വന്നത്.വിറ്റ്‌നി ഹൂസ്റ്റണ്‍ രണ്ടാഴ്ചയോളം ലൈഫ് സപ്പോര്‍ട്ടില്‍ കിടന്നതിനുശേഷമാണ് മരണത്തിന് കീഴടങ്ങിയത്.ക്രിസ്റ്റീനായുടെ കുടുംബാംഗങ്ങളാണ് മരണവാര്‍ത്ത പുറത്ത് വിട്ടത്.

INDIANEWS24.COM Atlanta

Leave a Reply