ചെന്നൈ: മലയാള നടിമാരെല്ലാം തമിഴിൽ കസറുകയാണ്. അഭിനയത്തിനു പുറമേ പാട്ടും പാുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. അതിൽ പുതിയ പേരാണ് നസ്രിയ. ബാലതാരമായെത്തി നായികയായി തിളങ്ങിയ നസ്രിയ തന്റെ അടുത്ത സുഹൃത്തുക്കളോടാണ് ഗായികയാകാനുള്ള മോഹം തുറന്നു പറഞ്ഞത്. ചിട്ടയായി പാട്ടു പഠിച്ച നസ്രിയ അവസരത്തിനായി കാത്തിരിക്കുകയാണ്. നേരം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തമിഴകത്തിന്റെ മനസുകവർന്ന നസ്രിയ മൂന്ന് മുന്‍നിര നായകന്മാർക്കൊപ്പം അഭിനയിച്ചുവരികയാണ്. നസ്രിയയിലെ ഗായികയെ തമിഴ് സിനിമാലോകം തിരിച്ചറിഞ്ഞാൽ പിന്നെ തെന്നിന്ത്യയിലെ പുതിയ താരമാകും ആ സുന്ദരി.
- ASH INDIANEWS