728-pixel-x-90-2-learn
728-pixel-x-90
<< >>

ഗായത്രിവീണ മീട്ടി വിജയലക്ഷ്മി റെക്കോഡിലേക്ക്‌

കൊച്ചി:കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ഗാനങ്ങള്‍ വീണയില്‍ വായിച്ച് വൈക്കം വിജയലക്ഷ്മി റെക്കോഡിട്ടു.ഗിന്നസ് റെക്കോഡ് നേട്ടമാണ് കൈവരിച്ചത്.മരടിലെ സ്വകാര്യ ഹോട്ടലില്‍ തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ നിണ്ടുനിന്നതായിരുന്നു വിജയലക്ഷ്മിയുടെ വീണമീട്ടല്‍.

ഗായത്രി വീണയില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ശാസ്ത്രീയ സംഗീതം വായിച്ചു.തുടര്‍ന്നുള്ള രണ്ട് മണിക്കൂര്‍ നേരം വിവിധ ഭാഷാ ചലച്ചിത്രഗാനങ്ങള്‍ മീട്ടി.ഗിന്നസ് ബുക്കില്‍ വിജയലക്ഷ്മിക്ക് ഇടംപിടിക്കാന്‍ ഇനി ബാക്കിയുള്ളത് അധികൃതരുടെ നടപടിക്രമങ്ങള്‍ മാത്രം.

INDIANEWS24.COM Kochi

Leave a Reply