jio 800x100
jio 800x100
728-pixel-x-90
<< >>

ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ അന്തരിച്ചു

കൊച്ചി: ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.കുറച്ചുദിവസമായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

1985ല്‍ രംഗം എന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. നാനൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഗുരു, അനിയത്തിപ്രാവ്, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ് എന്നീ ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2010ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാനവയ്ക്കുള്ള പുരസ്‌കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഗുരുപൗര്‍ണ്ണമി എന്ന കാവ്യസമാഹാരത്തിന് 2018ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും രമേശന്‍ നായരെ തേടിയെത്തിയിരുന്നു.

എഴുത്തുകാരിയും റിട്ട. അധ്യാപികയുമായ പി രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീത സംവിധായകനാണ്.

INDIANEWS24 LITERARY DESK

 

 

Leave a Reply