728-pixel-x-90-2-learn
728-pixel-x-90
<< >>

ഗാനഗന്ധര്‍വ്വന് ഇന്ന് 75-ാം പിറന്നാള്‍

സ്വരമാധുര്യത്തിന്റെ നിത്യയൗവ്വനത്തിന് ഇന്ന് 75-ാം പിറന്നാള്‍.മുക്കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ജീവിതത്തിനിടയിലും ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടാന്‍ നില്‍ക്കാതെ പറന്നാള്‍ പതിവായുള്ള കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയിലെത്തി.

1940 ല്‍ ഫോര്‍ട്ടുകൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും ആലീസ് കുട്ടിയുടെയും മകനായാണ് കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസിന്റെ ജനനം.സംഗീതജ്ഞനും നാടക നടനുമായിരുന്ന പിതാവ് അഗസ്റ്റിന്‍ ഭാഗവതരുടെ ശിക്ഷണത്തില്‍ 12 വയസ്സുവരെ സംഗീതം അഭ്യസിച്ചു.തുടര്‍ന്ന് തിരുവനന്തപുരം മൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍ എല്‍ വി സംഗീത കോളജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി.

വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ നല്ലതങ്ക എന്ന ചിത്രത്തില്‍ പാടാന്‍ അവസരം ലഭിച്ചെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞു.1961 നവംബര്‍ 14നാണ് ചലച്ചിത്രത്തിനു വേണ്ടിയുള്ള യേശുദാസിന്റെ ആദ്യഗാനം റിക്കോഡ് ചെയ്തത്. കെ എസ് ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകള്‍ എന്ന സിനിമയിലെ ‘ജാതിഭേദം മതദ്വേഷം…’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനമായിരുന്നു ആദ്യ ഗാനം.

Leave a Reply