728-pixel-x-90-2-learn
728-pixel-x-90
<< >>

ഗാംഗ്സ്റ്റര്‍ … മമ്മൂട്ടി-ആഷിക് അബു ആക്ഷന്‍ ത്രില്ലറിന്റെ ചിത്രീകരണം തുടങ്ങി

കൊച്ചി : ഇടുക്കി ഗോള്‍ഡിനു ശേഷം എന്ത് ? എന്ന ചോദ്യത്തിനുത്തരമായി ആഷിക് അബു എത്തുന്നു, തന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രവുമായി … ഗാംഗ്സ്റ്റര്‍ !

ഇക്കുറി ആഷിഖിന് കൂട്ട് ആദ്യ ചിത്രത്തിലെ നായകനായ മമ്മൂട്ടിയാണ്. ഈ ചിത്രത്തിന്‍റെഏറ്റവും വലിയ ആകര്‍ഷണം മമ്മൂട്ടിയായിരിക്കും എന്ന് ആഷിക് അബു പറയുന്നു. നായികാവേഷങ്ങള്‍ ഒഴിച്ച് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരില്‍ കൂടുതലും പുതുമുഖങ്ങളാണ് എന്നറിയുന്നു. ഇതിനു മുമ്പ് മമ്മൂട്ടിയും ആഷിക് അബുവും ഒന്നിച്ച ഡാഡി കൂള്‍ അവതരണ മികവു കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ആഷിക് അബുവിന്‍റെ സാള്‍ട്ട് & പെപ്പര്‍ , 22 ഫീമെയില്‍ കോട്ടയം , ഇടുക്കി ഗോള്‍ഡ്‌ എന്നീ ചിത്രങ്ങള്‍ നിരൂപക പ്രശംസയും മികച്ച സാമ്പത്തിക വിജയവും നേടിയിരുന്നു.

പേര് സൂചിപ്പിക്കുനത്‌ പോലെ ഗ്യാംഗ്സ്റ്റര്‍ ഒരു അധോലോക കഥയാണ് പറയുന്നത്. മമ്മൂട്ടിയുടെ ഡോണ്‍ കഥാപാത്രം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അക്ബര്‍ അലി ഖാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞ ഗാംഗ്സ്റ്റര്‍ വിഷു റിലീസാണ്.മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് ആയ അധോലോകചിത്രമാക്കി ഗ്യാംഗ്സ്റ്ററിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് ആഷിക് അബു. മംഗലാപുരത്ത് ആരംഭിച്ച് ഹോങ്കോംഗില്‍ അവസാനിക്കുന്ന ഒരു അധോലോക ത്രില്ലറാണ് ഗാംഗ്സ്റ്റര്‍ . സാള്‍ട്ട് ആന്‍റ് പെപ്പര്‍ ഫെയിം അഹമ്മദ് സിദ്ദിഖാണ് ഗ്യാംഗ്സ്റ്ററിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഏതായാലും അതിരാത്രത്തിനും സാമ്രാജ്യത്തിനും ബിഗ്‌ ബി യ്ക്കും മേലെ നില്‍ക്കുന്ന ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഗാംഗ്സ്റ്റര്‍ എന്ന് പ്രതീക്ഷിക്കാം.

SANU INDIANEWS24

 

Leave a Reply