728-pixel-x-90-2-learn
728-pixel-x-90
<< >>

ഗാംഗുലിയെ സ്പോര്‍ട്സ് മന്ത്രി ആക്കാമെന്ന് ബിജെപി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ആയേക്കും. സുരക്ഷിതമായ സീറ്റും ജയിച്ചാല്‍ സ്പോര്‍ട്സ് മന്ത്രി പദവിയും ഗാംഗുലിക്ക് ബിജെപി വാഗ്ദാനം ചെയ്തു. എന്നാല്‍, ഇത് സ്വീകരിക്കുന്ന കാര്യത്തില്‍ ഗാംഗുലി അന്തിമതീരുമാനം എടുത്തിട്ടില്ല.സിപിഐ എം അനുഭവിയായാണ് ഇത്രകാലവും ഗാംഗുലി അറിയപ്പെട്ടിരുന്നത്.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി നേരിട്ടാണ് ഗാംഗുലിക്ക് വേണ്ടിയുള്ള നീക്കം. മോഡി താനുമായി ചര്‍ച്ച നടത്തിയെന്ന് ഗാംഗുലി സ്ഥിരീകരിച്ചു. ബംഗാള്‍ ബിജെപി പ്രസിഡന്റ്രാഹുല്‍ സിന്ഹയും ഇക്കാര്യം സമ്മതിച്ചു. തീരുമാനമെടുക്കാന്‍ സമയം വേണമെന്ന് ഗാംഗുലി പറഞ്ഞതായി രാഹുല്‍ സിന്‍ഹ വെളിപ്പെടുത്തി.
പശ്ചിമബംഗാളില്‍ അല്ലെങ്കില്‍ പുറത്ത് സുരക്ഷിതമായ സീറ്റ് നല്‍കാമെന്നാണ് ഗാംഗുലിക്ക് ഉള്ള വാഗ്ദാനം. ജയിച്ചാല്‍ സ്പോര്‍ട്സ് മന്തിയാക്കും. ആരാധകരുടെ കാര്യത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനോടു കിടപിടിക്കാന്‍ കഴിയുന്ന ഗാംഗുലി തങ്ങളുടെ സ്ഥാനാര്‍ഥി ആയാല്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഗാംഗുലിയെ സ്പോര്‍ട്സ് മന്ത്രി ആക്കുകയെന്ന വാഗ്ദാനത്തിലൂടെ കായികമേഖലായുടെ പിന്തുണയും അഴിമതിവിരുദ്ധ പ്രതിച്ഛായയും ബിജെപി ലക്ഷ്യമിടുന്നു.

Leave a Reply