ന്യൂഡല്‍ഹി:ഗള്‍ഫ് മലയാളികള്‍ക്ക് ഇരുട്ടടിയായി ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനക്കമ്പനികളും യാത്രനിരക്ക് കൂട്ടി.ഡല്‍ഹി,മുംബൈ നഗരങ്ങളിലേക്കുള്ള നിരക്കുകളെ അപേക്ഷിച്ച് ഇരട്ടിയലധികം ചാര്‍ജ്ജ് ആണ് കേരളത്തിലേക്കുള്ള യാത്രകള്‍ക്ക് ഈടാക്കുന്നത്.നേരത്തെ എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നു.അതിന് പിന്നാലെയാണ് മറ്റുള്ളവയും ടിക്കറ്റ് നിരക്ക് കൂട്ടിയതാണ് മലയാളിയാത്രക്കാര്‍ക്ക് ഇരുട്ടടിയായത്.
എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ സ്പൈസ് ജെറ്റ്,ഇന്‍ഡിഗോ,സ്പൈസ് ജെറ്റ് എന്നീ കമ്പനികളാണ് യാത്രാനിരക്ക് കൂട്ടിയിരിക്കുന്നത്.സ്പൈസ് ജെറ്റില്‍ ജൂലൈയില്‍ ദുബായില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പോകാന്‍ 1131 ദിര്‍ഹവും കൊച്ചിയിലേക്ക് 1178 ദിര്‍ഹവും നല്‍കണം.കൊച്ചിയിലേക്ക് ബുക്ക് ചെയ്തിരിക്കുന്ന അതേ ദിവസം മുംബൈയിലേക്ക് യാത്ര ചെയ്യാന്‍ 494 ദിര്‍ഹം മതി.ഡല്‍ഹിയിലേക്ക് 620 ഉം.ഇതേ ദിവസത്തെ ഇന്‍ഡിഗോയിലെ ചാര്‍ജ്ജ് കൊഴിക്കോട്ടേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും യഥാക്രമം 1381ദിര്‍ഹം,1327ദിര്‍ഹം,1164ദിര്‍ഹം,എന്നിങ്ങനെ ടിക്കറ്റിന് ചാര്‍ജ്ജ് ചെയ്യുമ്പോള്‍ മുംബൈയിലേക്ക് പറക്കാന്‍ ഈടാക്കുന്നത് 552 ദിര്‍ഹം ആണ്.ഡല്‍ഹിയിലേക്ക് പോകുന്നതിന് 495 ദിര്‍ഹവും.
ഇത് കൂടാതെ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കേരളത്തില്‍ നിന്നും യു എ ഇയിലേക്കുള്ള ടിക്കറ്റിനും വന്ചാര്ജ്ജാണ് ഈടാക്കുന്നത്.യു എ ഇയില്‍ നിന്നും കേരളത്തിലേക്ക് നിരവധി യാത്രക്കാരുണ്ടായിട്ടും എന്തുകൊണ്ടാണ് ഇത്ര കൂടിയ നിരക്ക് വിമാനക്കമ്പനികള്‍ ഈടാക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല.
INDIANEWS24.COM Business Desk