jio 800x100
jio 800x100
728-pixel-x-90
<< >>

ഗള്‍ഫ് നാട്ടിലെ ഒട്ടകങ്ങള്‍ കുപ്പായമിടുന്നു

റിയാദ്: ഒട്ടകങ്ങളുടെ ഓട്ടമത്സരങ്ങളും സൗന്ദര്യ മത്സരങ്ങളും പതിവായ മിഡില്‍ ഈസ്റ്റില്‍ നിന്നും ഇതാ ഒരു പുതിയ വാര്‍ത്ത.ഒട്ടകങ്ങള്‍ക്ക് കുപ്പായമിടുന്നു.അടിവസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന മേല്‍ത്തരം തുണികൊണ്ടാണ് ഒട്ടകങ്ങള്‍ക്കുള്ള കുപ്പായം തുന്നുന്നത്.പല നിറങ്ങളില്‍ ഇത് ലഭ്യമാകുന്ന വസ്ത്രം ഒട്ടകങ്ങളുടെ ശരീരത്തോട് പറ്റിചേര്‍ന്ന് കിടക്കുന്ന തരത്തിലുള്ളതാണ്.

നിരവധി പേര്‍ തങ്ങളുടെ ഒട്ടകങ്ങളില്‍ ഇത് പരീക്ഷിച്ചുനോക്കി.എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതായാണ് വിവരം.ഓട്ടമത്സരത്തില്‍ കൂടുതല്‍ വേഗം കൈവരിക്കാനും സൗന്ദര്യ മത്സരത്തില്‍ ശ്രദ്ധയാകര്‍ഷിക്കാനും വസ്ത്രമിടുന്ന ഒട്ടകങ്ങള്‍ക്ക് കഴിയുമെന്ന് ചില ഒട്ടക ഉടമകള്‍ പറഞ്ഞു.എല്ലാറ്റിനും ഉപരി മത്സരിക്കാനിറങ്ങുന്ന ഒട്ടകങ്ങള്‍ക്കിടയില്‍ നിന്ന് തന്റെ ഒട്ടകത്തെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യവും ഉടമകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതായി ഒട്ടക വസ്ത്ര നിര്‍മ്മാതാക്കള്‍ പറയുന്നു.അതേസമയം ഇതിന്റെയൊന്നും ഒരാവശ്യവുമില്ല എന്ന വിമര്‍ശനവും ചില കോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്.

INDIANEWS24 GULF DESK

Leave a Reply