728-pixel-x-90-2-learn
728-pixel-x-90
<< >>

ഗള്‍ഫ് തീരങ്ങളില്‍ ചുവന്ന തിരകള്‍; മീന്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ്‌

ദുബായ്:ഗള്‍ഫ് നാടുകളുടെ തീരങ്ങളില്‍ ചുവന്നതിരകള്‍ പ്രത്യക്ഷമായതിനെ തുടര്‍ന്ന് കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.പ്രാഥമിക നിരീക്ഷണത്തില്‍ അപകടകരമായൊന്നുമില്ലെങ്കിലും തല്‍ക്കാലത്തേക്ക് ഇവിടങ്ങളില്‍ നിന്നുള്ള മത്സ്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് അധികൃതര്‍ അറിയിച്ചു.

ഒമാന്‍ തീരങ്ങളിലാണ് പ്രധാനമായും ചുവന്ന തിരകള്‍ പ്രത്യക്ഷപ്പെട്ടത്.പ്രത്യേകതരം ആല്‍ഗകള്‍ കാണപ്പെടുന്ന സവിശേഷമായ തിരകളാണ് ഇവ.ഫൈറ്റോപ്ലാംക്ടോണിന്റെ സാന്നിധ്യമായ, ഹെയ്ത് അല്‍ ബഹര്‍ എന്ന പേരില്‍ നാട്ടില്‍ അറിയപ്പെടുന്ന ഈ ചുവന്നതിര പ്രത്യേകതരം ക്ലോറോഫില്‍ പിഗ്മെന്റുകളുടെ കൂട്ടമാണ്.

അറബിക്കടലില്‍നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുമെത്തിയതാണിതെന്നും മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. ചുവന്ന തിരയാണെന്നാണ് പേരെങ്കിലും ഇത് കടുംപച്ച, തവിട്ട്‌നിറം, ഇളംപച്ച എന്നീ നിറങ്ങളിലും കാണപ്പെടാം. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായാണ് ഈ പ്രതിഭാസം. കടല്‍വെള്ളത്തിന്റെ ഊഷ്മാവ് കൂടുന്നതും ഒരു കാരണമാണ്. മേഖലയിലെ കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായും ഇത് പ്രത്യക്ഷപ്പെടാം.

INDIANEWS24.COM Gulf Desk

Leave a Reply