728-pixel-x-90-2-learn
728-pixel-x-90
<< >>

കേഫാക്ക് ലീഗ്:പോരാട്ടം മുറുകുന്നു

കുവൈറ്റ്‌ :  കേഫാക്ക് ലീഗില്‍ ഫഹാഹീൽ ബ്രദേർസിനും  , സോക്കർ കേരളക്കും, സ്പാർക്സ്  എഫ്.സി ക്കും , യംഗ് ഷൂട്ടേര്‍സിനും, മലപ്പുറം ബ്രദര്‍സിനും  തകര്‍പ്പന്‍ ജയം. ഫഹാഹീല്‍  പബ്ലിക് അതോറിറ്റി ഫോര് യൂത്ത് & സ്പോര്‍ട്സ്  സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം  നടന്ന  മത്സരങ്ങളില്‍  പൊരുതികളിച്ച കേരള സ്ട്രൈക്കേർസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ്   ഫഹാഹീൽ ബ്രദേർസ് പരാജയപ്പെടുത്തിയത്.  വിജയികള്‍ക്ക് വേണ്ടി കളിയുടെ പതിനേഴാം മിനുറ്റില്‍  റിയാസും  , രണ്ടാം പകുതിയില്‍  ദില്‍ഷാദും   ഗോളുകള്‍ നേടി.  തുടര്‍ന്ന് നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന്‍ ഗോളുകള്‍ക്ക്  സോക്കര്‍ കേരള  സ്റ്റാര്‍ലൈറ്റ് വാറിയേര്‍സിനെ തൂത്തുവാരി. ഡൊമനിക്ക് ആന്റണി , സെബാസ്റ്റ്യന്‍ തോമസ്‌ , ഇഷാക്ക് ഇസ്മായീല്‍ എന്നീവരാണ്  സോക്കര്‍ കേരളക്ക് വേണ്ടി സ്കോര്‍ ചെയ്തത് .  മൂന്നാം മത്സരത്തില്‍ സ്പാര്‍ക്സ് എഫ്.സി രണ്ട് ഗോളുകള്‍ക്ക് സില്‍വര്‍ സ്റ്റാറിനെ പരാജയപ്പെടുത്തി. മത്സരത്തിന്റെ ഇരുപകുതിയിലുമായി സ്പാര്‍ക്സ് എഫ്.സി താരം സുല്‍ഫി ലക്ഷ്യം കണ്ടത് . രണ്ട് ഗ്രൂപ്പുകളിലായി പതിനാറ് ടീമുകളാണ് എട്ട് മാസം നീണ്ട് നില്‍ക്കുന്ന കേഫാക്ക് ലീഗില്‍ മാറ്റുരുക്കുന്നത് . മത്സരങ്ങള്‍ അന്തിമഘട്ടത്തിയപ്പോള്‍   സി.എഫ്.സി സാല്‍മിയയും , ഫഹാഹീല്‍ ബ്രദേര്‍സും  നാല് കളികളില്‍ ഒന്‍പത്  പോയിന്റുമായി ഗ്രൂപ്പ്‌ എ യിലും ,  ഗ്രൂപ്പ്‌ ബി യില്‍  യംഗ് ഷൂട്ടേര്‍സ് പതിനഞ്ച് പോയിന്റുമായും  മുന്നിട്ട് നില്‍ക്കുകയാണ്.
 
റൌദ ചാലഞ്ചെര്‍സിനെ  ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് യംഗ് ഷൂട്ടേര്‍സ് കേഫാക്ക് ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്തമാക്കി . തുടക്കം മുതല്‍ റൌദ ചാലഞ്ചെര്‍സിന്‍റെ  ഗോള്‍മുഖത്തേയ്ക്ക്‌ യംഗ് ഷൂട്ടേര്‍സിന്റെ  ആക്രമണമാണ്​ കണ്ടത്​. ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും യംഗ് ഷൂട്ടേര്‍സിന്​ മുതലാക്കാനായില്ല. തുടര്‍ന്ന് രണ്ടാം പകുതിയില്‍   നിസാറാണ് യംഗ് ഷൂട്ടേര്‍സിന് വേണ്ടി  വിജയഗോള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു  മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത മലപ്പുറം ബ്രദേര്‍സ് കേരള സ്ട്രൈക്കേര്‍സിനെ എതിരില്ലാത്ത ഒരു ഗോളിന്  പൊരുതി തോല്‍പ്പിക്കുകയായിരുന്നു. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറഞ്ഞ മത്സരത്തില്‍ കേരള സ്ട്രൈക്കേര്‍സിന്  നിരവധി അവസരങ്ങള്‍  ലഭിച്ചെങ്കിലും ലക്ഷ്യം കാണുവാനായില്ല. വിജയികള്‍ക്ക് വേണ്ടി മലപ്പുറം ബ്രദേര്‍സ് താരം മുനീര്‍ ഗോളടിച്ചു. അവസാന മത്സരത്തില്‍ സോക്കര്‍ കേരളയും, സിയസ്കോ കുവൈത്തും തമ്മില്‍ നടന്ന പോരാട്ടം   ഗോള്‍രഹിത സമനിലയിലായി . നിരന്തരം ആക്രമണങ്ങള്‍ നടത്തിയെങ്കിലും  കടുത്ത പ്രതിരോധ നിര കെട്ടിപ്പൊക്കിയ സിയസ്കോ കുവൈത്തിനെ മറികടക്കുവാന്‍ സോക്കര്‍ കേരളയുടെ മുന്നേറ്റ നിരക്ക് സാധിച്ചില്ല. 
 
നാളെ (വെള്ളിയാഴ്ച) 3:30 – ന്  സില്‍വര്‍ സ്റ്റാര്‍ ഫഹാഹീല്‍ ബ്രദേര്‍സുമയും  , 4:30 -ന്   കെ.കെ.എസ് സുറ സ്റ്റാര്‍ലൈറ്റ്  വാരിയേര്‍സുമായും ,5:40 -ന് റൌദ ചാലഞ്ചെഴ്സ്    യൂത്ത് ഇന്ത്യയുമായും   ഏറ്റുമുട്ടും.  കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812 , 97327238 എന്ന നമ്പറുകളില്‍  ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Leave a Reply