jio 800x100
jio 800x100
728-pixel-x-90
<< >>

ഗള്‍ഫുഡ് പ്രദര്‍ശനത്തില്‍ കൊതിയൂറിക്കാന്‍ ഇന്ത്യന്‍ വിഭവങ്ങളും റെഡി

ദുബായ്:ഗള്‍ഫുഡ് പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ രുചിയെന്തെന്നറിയിക്കാനും വിഭവങ്ങള്‍ റെഡിയാണ്.ദുബായില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ നമ്മുടെ നാടിന്റെ ഭക്ഷണവുമായി ഇന്ത്യ പങ്കെടുക്കുന്നത് പ്രത്യേക പവിലിയനുമായാണ്.

ദുബായ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഭക്ഷ്യഹോട്ടല്‍ മേഖലയിലെ പ്രദര്‍ശനമായ ഗള്‍ഫുഡ്. ഇന്ത്യയടക്കം 120 രാജ്യങ്ങള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ പവലിയനില്‍ കേരളത്തില്‍ നിന്നുള്ള പ്രദര്‍ശകരും ധാരാളമെത്തി. 270 കമ്പനികളാണ് ഇന്ത്യയില്‍നിന്ന് മാത്രം ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

പ്രമുഖ ഇന്ത്യന്‍ ഭക്ഷ്യ ബ്രാന്‍ഡുകളെല്ലാം തന്നെ ഗള്‍ഫുഡിനെത്തിയിട്ടുണ്ട്. യു.എ.ഇയിലേക്ക് ഭക്ഷ്യ വിഭവങ്ങള്‍ കയറ്റി അയക്കുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. 1.9 ബില്യണ്‍ ഡോളറിന്റെ വ്യാപാരം യു.എ.ഇയുമായി ഒരു വര്‍ഷം നടക്കുന്നുണ്ടെന്നാണ് കണക്ക്.

INDIANEWS24 GULF DESK

Leave a Reply