728-pixel-x-90-2-learn
728-pixel-x-90
<< >>

ഗള്‍ഫില്‍ നിന്നുള്ള വിമാനടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി:ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു.ക്രിസ്മസ്, പുതുവല്‍സരം, സ്‌കൂള്‍ അവധി, ടൂറിസം സീസണ്‍ എന്നിവ ഒത്തുചേര്‍ന്നതോടെയാണ് നിരക്ക് വന്‍തോതില്‍ ഉയര്‍ത്തിയിരിക്കുന്നത്.

കൂടിയ തുക കൊടുത്താല്‍ പോലും ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമുണ്ട്.ഇവിടെ നിന്നും ദുബായില്‍നിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യാനുള്ള നിരക്ക് 1,500 ദിര്‍ഹമാണ്.വണ്‍വേ നിരക്കാണിത്.രണ്ടാഴ്ച മുന്‍പ് ഇത് വെറും 450 ദിര്‍ഹമായിരുന്നു.

എമിറേറ്റ്‌സ് എയര്‍ലൈനില്‍ വണ്‍വേയ്ക്ക് 1,840 ദിര്‍ഹമാണ് ഇന്നത്തെ നിരക്ക്. ഈ വിമാനത്തില്‍ നാട്ടില്‍ പോയി ജനുവരി മൂന്നിനു തിരിച്ചുവരണമെങ്കില്‍ ഏതാണ്ട് 3,000 ദിര്‍ഹം നല്‍കേണ്ടിവരും.ഇന്‍ഡിഗൊ എയര്‍ലൈന്‍സിലാണ് യാത്രയെങ്കില്‍ 3,247 ഉം ജെറ്റില്‍ 3,281 ഉം ഇത്തിഹാദ് എയര്‍വെയ്‌സില്‍ 3,813 ദിര്‍ഹവുമാണ് നല്‍കേണ്ടത്.സാധാരണക്കാരെ സഹായിക്കാന്‍ എത്തിയ ബജറ്റ് എയര്‍ലൈനുകളും നിരക്ക് കൂട്ടുന്നതില്‍ മല്‍സരിക്കുന്ന സ്ഥിതിയാണ്.

ഡിസംബര്‍ 18ന് ഗള്‍ഫിലെ സ്‌കൂളുകളില്‍ ശീതകാല അവധി ആരംഭിച്ചതോടെ നാട്ടിലേക്ക് പോകുന്ന കുടുംബങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്.ഇതും കൂടി കണക്കിലെടുത്താണ് വിമാനക്കമ്പനികള്‍ നിരക്ക് കൂട്ടിയിരിക്കുന്നത്.

തിരക്ക് കുറഞ്ഞ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ശരാശരി 500 ദിര്‍ഹത്തിനു താഴെയായിരുന്നു വണ്‍വെ നിരക്ക്.ഈ സമയങ്ങളില്‍ നാട്ടില്‍ പോയി വരാന്‍ 1,000 ദിര്‍ഹം മതിയായിരുന്നു.

INDIANEWS24 GULF DESK

Leave a Reply