കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വിമാനത്താവളത്തില്‍ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യാനുള്ള സമയം 12 മണിക്കൂറായി ഇളവ് ചെയ്തു. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട രേഖകള്‍ നാട്ടിലെ വിമാനത്താവളത്തില്‍ എത്തിക്കണമെന്ന് എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനൊപ്പം ഷാര്‍ജയില്‍ നിന്നും മൃതദേഹം അയക്കുന്നത് നിലയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മരണപ്പെട്ടയാളുടെ അനുബന്ധ രേഖകള്‍ നാട്ടിലെ വിമാനത്താവളത്തില്‍ മൃതദേഹമെത്തുന്നതിന് 12 മണിക്കൂര്‍ മുമ്പ് എത്തിച്ചാല്‍ മതിയെന്ന് ഇളവ് ചെയ്തത്. ഡെത്ത് സര്‍ട്ടിഫിക്കറ്റ്, എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് പകര്‍പ്പ്, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള എന്‍ ഒ സി എന്നിവയാണ് നാട്ടിലെ വിമാനത്താവളത്തില്‍ നല്‍കേണ്ട രേഖകള്‍.
INDIANEWS24.COM Kochi