728-pixel-x-90-2-learn
728-pixel-x-90
<< >>

ഗള്‍ഫില്‍ നിന്നും പണമയക്കാന്‍ ചെലവ് കൂടും

ദുബായ് : നിലവില്‍ പതിനഞ്ചു ദിര്‍ഹം ആണ് മിക്കവാറും ഫോറിന്‍ എക്സ്ചേഞ്ച്‌ കമ്പനികളും ഇന്ത്യയിലേക്ക് പണമയക്കുന്നതിനു ഈടാക്കിയിരുന്നത്. അതില്‍ 5 ദിര്‍ഹം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അന്‍പതിനായിരം രൂപയ്ക്ക് മേല്‍  പണമയക്കുമ്പോള്‍ 20 ദിര്‍ഹമായാണ് വര്‍ധിപ്പിക്കുന്നത്. അതേ സമയം 50,000 രൂപ വരെ നാട്ടിലേക്ക് അയക്കുന്നതിനുള്ള നിരക്ക് 15 ദിര്‍ഹമായി തന്നെ തുടരും. ഇന്ത്യക്കൊപ്പം ശ്രീലങ്ക,നേപ്പാള്‍ ,ബംഗ്‌ളാദേശ് എന്നിവിടങ്ങളിലേക്കും പണം അയക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിച്ചുണ്ട്. ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്റ് റെമിറ്റന്‍സ് ഗ്രൂപ്പില്‍ അംഗങ്ങളായ മണി എക്‌സ്‌ചേഞ്ചുകളാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിഭാഗം എക്‌സ്‌ചേഞ്ചുകളിലും നിരക്ക് വര്‍ദ്ധന നിലവില്‍വന്നു കഴിഞ്ഞു. പൊടുന്നനെയുള്ള ഈ നിരക്ക് വര്‍ദ്ധന പ്രവാസി സമൂഹത്തില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

INDIANEWS24 DUBAI

Leave a Reply