728-pixel-x-90-2-learn
728-pixel-x-90
<< >>

ഗള്‍ഫിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം യു എ ഇ

ദുബായ്:ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും സന്തുഷ്ടരാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത് യു എ ഇ.ആഗോള തലത്തില്‍ 2017ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ 21-ാം സ്ഥാനത്താണ് രാജ്യം.ഐക്യരാഷ്ട സഭയ്ക്ക് കീഴിലുള്ള സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഗള്‍ഫ് മേഖലയില്‍ രണ്ടാം സ്ഥാനത്തുള്ള ഖത്തര്‍ ആഗോള തലത്തില്‍ 35-ാം സ്ഥാനത്താണ്.സൗദി, കുവൈറ്റ്,ബഹ്‌റൈന്‍ എന്നിവ 37, 39 41 സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്.ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാഷ്ട്രം നോര്‍വേ ആണ്.സന്തോഷം തീരെ കുറഞ്ഞ രാജ്യങ്ങള്‍ സിറിയയും യെമനുമാണ്.155 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 122 ആണ്.

INDIANEWS24.COM Gulf Desk

Leave a Reply