jio 800x100
jio 800x100
728-pixel-x-90
<< >>

ഗര്‍വാറെ എയര്‍ ഇന്‍ഫ്ലേറ്റബിള്‍ ഷെല്‍ട്ടറുകളുടെ ലൈവ് ഡെമോ കേരള ദുരന്ത നിവാരണ അതോറിറ്റിയില്‍ നടന്നു

തിരുവനന്തപുരം: പോലീസ്, ഫയർഫോഴ്സ്, ഫിഷറീസ് തുടങ്ങി വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമാരുടെ സാന്നിദ്ധ്യത്തില്‍ ഗര്‍വാറെ എയര്‍ ഇന്‍ഫ്ലേറ്റബിള്‍ ഷെല്‍ട്ടറുകളുടെ ലൈവ് ഡെമോകേരള ദുരന്ത നിവാരണ അതോറിറ്റി  (KSDMA) അങ്കണത്തില്‍ നടന്നു.ഇതോടനുബന്ധിച്ച് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയ്ക്ക്  ഗര്‍വാറെയുടെ സി എസ് ആര്‍ ഉദ്യമങ്ങളുടെ  ( CSR INITIATIVES ) ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗര്‍വാറെ എയര്‍ ഇന്‍ഫ്ലെറ്റബ്ലിള്‍ ഷെല്‍ട്ടര്‍ കൈമാറുന്ന ചടങ്ങും  KSDMA അങ്കണത്തിൽ നടന്നു.GARWARE KSDMA 1

ADGP മനോജ് എബ്രഹാമിൻ്റെ സാന്നിധ്യത്തിൽ കേരളാ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ..ശേഖർ കര്യാക്കോസ്, കേരള ഫയർ & റെസ്ക്യൂ സര്‍വീസസിന്‍റെ ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷൻ) അരുൺ, സിവിൽ ഡിഫൻസ് പ്രതിനിധി സിദ്ധകുമാർ എന്നിവർക്ക് കൈമാറി. ചടങ്ങിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്റ്റ് സ് )  അനിൽ കുമാർ , താജുദ്ദീൻ (ഡെപ്യൂട്ടി ഡയറക്ടർ – മറൈൻ),പ്രമുഖ വ്യവസായി ഡോ. ജ്യോതിഷ് കുമാർ, ഗർവാറേ ടെക്നിക്കൽ ഫൈബേഴ്സ് ലിമിറ്റഡ് വൈസ് പ്രസിഡൻ്റ് S J റാവു, ഗർവാറേ പ്രതിനിധികളായ രമേഷ്, സനു സത്യൻ , രാജേഷ് മുരളി, ജിജു  തോമസ്,ടി ജി ശ്രീകുമാര്‍,ആദി, രാജന്‍ ഫ്രാന്‍സിസ്എന്നിവർ പങ്കെടുത്തു.Garware Air Inflatable Tent

INDIANEWS24 TVPM DESK

 

Leave a Reply