728-pixel-x-90-2-learn
728-pixel-x-90
<< >>

ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല; ബാത്ത്റൂമില്‍ സുഖപ്രസവം

ഒട്ടാവ: ഗര്‍ഭിണിയാണെന്ന് അറിയാതിരുന്ന യുവതി ബാത്ത്റൂമില്‍ വെച്ച് കുഞ്ഞിനു ജന്മം നല്‍കി. കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലാണ് സംഭവം. അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു.
കെന്‍ദ്ര രേയ്ദ് എന്ന ഇരുപതിമൂന്നുകാരിയാണ്‌ അത്യപൂര്‍വമായ ഈ പ്രസവകഥയിലെ നായിക. പേശിവലിവ് പോലെ ചെറിയ വേദന തോന്നിയതൊഴിച്ചാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച കെന്‍ദ്രയ്ക്ക് എല്ലാം പതിവുപോലെ ആയിരുന്നു. രാത്രി ഉറക്കമില്ലായ്മ അനുഭവപ്പെട്ട യുവതി ഇടയ്ക്ക് ബാത്ത്റൂമില്‍ പോയപ്പോഴായിരുന്നു അവിചാരിതമായ പ്രസവം. കുട്ടിയുടെ തല പുറത്തുവന്നപ്പോഴാണ് താന്‍ പ്രസവിക്കുകയാണെന്ന് കെന്‍ദ്രയ്ക്ക് മനസിലായത്. കേന്ദ്രയുടെ നിലവിളി കേട്ട്, ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവ് എഴുന്നേറ്റു വരുമ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു. ഉടന്‍തന്നെ ആംബുലന്‍സില്‍ അമ്മയെയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന് 3.6 കിലോ ഭാരമുണ്ട്.
തനിക്കു ഗര്‍ഭലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കെന്‍ദ്ര പറയുന്നു. സമയം തെറ്റിയാണെങ്കിലും മാസമുറയും സംഭവിച്ചിരുന്നു. തൂക്കം കൂടിയതിനാലാണ് മാസമുറ വൈകുന്നതെന്നാണ് കരുതിയതെന്നും കെന്‍ദ്ര പറയുന്നു.
ഈ മാസമാദ്യം യുകെയില്‍ ഒരു ഇരുപത്തിരണ്ടുകാരി ഇതേപോലെ ബാത്ത്റൂമില്‍ പ്രസവിച്ചിരുന്നു. അടുത്തിടെ അപ്പെന്‍ഡിക്സൈറ്റിസ് ആണെന്ന് കരുതി ന്യൂയോര്‍ക്കിലെ ഒരു ആശുപത്രിയില്‍ എത്തിയ യുവതിക്ക് പ്രസവവേദനയാണെന്ന് പരിശോധനയില്‍ തെളിഞ്ഞ സംഭവവും ഉണ്ടായി.
ഒരു ജര്‍മന്‍ പഠനപ്രകാരം, 475ല്‍ ഒന്ന് പ്രസവങ്ങളിലും 20 ആഴ്ചയിലോ അതില്‍ കൂടുതലോ ഗര്‍ഭിണിയായ യുവതി താന്‍ ഒരു കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്ന കാര്യം അറിയുന്നില്ല.

Leave a Reply