jio 800x100
jio 800x100
728-pixel-x-90
<< >>

ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട:ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി.വ്യാഴാഴ്ച്ച പുലര്‍ച്ചെ 1.32നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പി എസ് എല്‍ വി -സി26 റോക്കറ്റ് ഐ ആര്‍ എന്‍ എസ് എസ്-1 സി എന്ന ഉപഗ്രഹവുമായി കുതിച്ചത്.

വിക്ഷേപണം നടത്തി ഇരുപത് മിനിറ്റിനകം ഫലം ലഭിച്ചു.പരീക്ഷണം വിജയിച്ചതായുള്ള വാര്‍ത്ത ഇന്ത്യന്‍ ബഹിരാകാശ സംഘടന(ഐ എ്‌സ ആര്‍ ഒ) ചെയര്‍മാന്‍ ഡോ.കെ രാധാകൃഷ്ണന്‍ തന്നെയാണ് അറിയിച്ചത്.ഗതിനിര്‍ണ്ണയ ഉപഗ്രഹ പരമ്പരയില്‍ മൂന്നാമത്തേതാണ് ഇത്.

ഐ എസ് ആര്‍ ഒയുടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ശാസ്ത്രജ്ഞന്‍മാര്‍ ഉപഗ്രഹം വിക്ഷേപിക്കുന്നതിനോടനുബന്ധിച്ച് ശ്രീഹരിക്കോട്ടയിലെത്തിയിരുന്നു.പി എസ് എല്‍ വി-സി26 ഉപഗ്രഹവുമായി കുതിച്ചുയരുമ്പോള്‍ ശാസ്ത്രലോകം ചങ്കിടിപ്പോടെ കാത്തുനിന്നു.ചിന്തകളെല്ലാം അതിനുപിന്നാലെ പാഞ്ഞു.അതിനെ കുറിച്ചോര്‍ത്ത് ഹൃദയവും അതിവേഗത്തില്‍ മിടിക്കാന്‍ തുടങ്ങി.ഭ്രമണപഥത്തിലെത്താന്‍ വേണ്ടിയിരുന്നത് നാല് ഘട്ടങ്ങളായിരുന്നു.ഓരോന്ന് മറികടക്കുമ്പോഴും ഉണ്ടായ ആശ്വാസത്തിന്റെ ചെറിയ മിന്നലാട്ടങ്ങള്‍ അടുത്ത ഘട്ടത്തെ കുറിച്ചുള്ള ആകുലതകളില്‍ കെട്ടുപോയിക്കൊണ്ടിരുന്നു.ഒടുവില്‍ നാലാമത്തെ ഘട്ടവും നിശ്ചിത സമയത്ത് തന്നെ മറികടന്ന് ലക്ഷ്യ സ്ഥാനത്തെത്തി.വ്യാഴാഴ്ച്ച പകലെത്തും മുമ്പേ ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന്റെ ഉള്ളില്‍ വെളിച്ചം പരന്നു.ലോകത്തിനു മുന്നില്‍ വീണ്ടും ഇന്ത്യ വെട്ടിത്തിളങ്ങി.

INDIANEWS24.COM TECHNOLOGY

 

Leave a Reply