728-pixel-x-90-2-learn
728-pixel-x-90
<< >>

ഗതാഗത നിയമലംഘനം: ദുബായില്‍ പിഴ അടക്കുന്നതിലെ ഇളവ് നീട്ടി

ദുബായ്: കൂടുതല്‍ ഗുരുതരമല്ലാത്ത ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഷാര്‍ജയിലും ദുബായിലും അനുവദിച്ചിരുന്ന പിഴ ഇളവ് രണ്ടുമാസം കൂടി നീട്ടി. ഇതനുസരിച്ച് ഫെബ്രുവരി 28 വരെ പിഴയായി അടക്കേണ്ട തുകയുടെ പകുതി അടച്ചാല്‍ മതിയാകും. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ രണ്ടുവരെയുള്ള നിയമലംഘനങ്ങള്‍ക്കാണ് ഇളവ്.
ഗതാഗത നിയമലംഘനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം 50% ഇളവ് പ്രഖ്യാപിച്ചിരുന്നത് ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് ഇതിന്റെ കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാര്‍ട് പദ്ധതിയായ എംഒഐ വഴിയും പൊലീസ് കാര്യാലയങ്ങള്‍ വഴിയും ട്രാഫിക് സേവന കേന്ദ്രങ്ങളിലൂടെയും വാഹന ഉടമകള്‍ക്ക് പിഴ അടയ്ക്കാം. ഷാര്‍ജയില്‍ സഹാറ സെന്ററിലെ പൊലീസ് സേവന സെന്ററിലും ഇതിനു സൗകര്യമൊരുക്കിയിട്ടുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply