jio 800x100
jio 800x100
728-pixel-x-90
<< >>

ഗതാഗതകുരുക്കില്‍പ്പെട്ട് കുഞ്ഞ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കോട്ടയം: ഗതാഗത കുരുക്ക് മൂലം ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. കോട്ടയം നഗരത്തില്‍ നടന്ന സംഭവത്തിന്റെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഗുളിക തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് പരുത്തുംപാറ നടുവിലേപറമ്പില്‍ റിന്റു-റീന ദമ്പതികളുടെ മകള്‍ ഐലിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. വീട് വഴിയെത്തിയ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കോടിമത പാലത്തിലെ ഗതാഗതകുരുക്കില്‍പ്പെടുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പേ കാറില്‍ വച്ച് തന്നെ കുട്ടി മരണമടഞ്ഞു.

INDIANEWS24.COM KTM

Leave a Reply