jio 800x100
jio 800x100
728-pixel-x-90
<< >>

ഗണേഷ് വീണ്ടും വിവാഹിതനായി,വധു ബിന്ദു മേനോന്‍

കൊട്ടാരക്കര : മുന്‍ മന്ത്രിയും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ വിവാഹിതനായി. പാലക്കാട് സ്വദേശിയും ഏഷ്യാനെറ്റ് ചാനല്‍ ഓവര്‍സീസ് ഓപ്പറേഷന്‍സ് മേധാവിയുമായ ബിന്ദു മേനോനെയാണ് ഗണേഷ് വിവാഹം കഴിച്ചത്. നിലവില്‍ ഏഷ്യാനെറ്റിലെ  നമ്മള്‍ തമ്മില്‍ പരിപാടിയുടെ അവതാരകനാണ് ഗണേഷ്‌കുമാര്‍ .ganesh nammal thammil ഇരുവരുടെയും രണ്ടാം വിവാഹമാണ്.കൊട്ടാരക്കരയിലെ വാളകത്ത് അദേഹത്തിന്റെ കുടുംബ വീടായ കീഴൂട്ട് വീട്ടില്‍ വച്ചാണ് വിവാഹം നടന്നത്. ഗണേഷിന്റെ പിതാവും മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ ബാലകൃഷ്ണപിള്ളയുടെ കാര്‍മ്മികത്വത്തിലാണ് വിവാഹം നടന്നത്. വധുവരന്മാരുടെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കത്തത്.സിനിമാ രംഗത്ത് നിന്ന് ഷാജി കൈലാസും ദിലീപും ചടങ്ങില്‍ പങ്കെടുത്തു.
യാമിനി തങ്കച്ചിയുമായുള്ള വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളുടെ പേരിലാണ്ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. തുടര്‍ന്ന് ഗണേഷ് കുമാറും യാമിനിയും ഉഭയ സമ്മതപ്രകാരം വിവാഹമോചനം നേടുകയും ചെയ്‌തിരുന്നു.
INDIANEWS24 KOLLAM

Leave a Reply