728-pixel-x-90-2-learn
728-pixel-x-90
<< >>

ഖുശ്‌വന്ത് യുഗത്തിനു പരിസമാപ്തി

ന്യൂഡല്‍ഹി: വിശ്വപ്രസിദ്ധ എഴുത്തുകാരനും പുകള്‍പെറ്റ പത്രപ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിംഗ് അന്തരിച്ചു.2013 ല്‍ ഹുംറ ക്വറേഷിക്കൊപ്പം എഴുതിയ അബ്‌സലൂട്ട് ഖുശ്‌വന്താണ് അവസാനത്തെ കൃതിഡല്‍ഹിയിലെ സുജന്‍ സിങ്ങ് പാര്‍ക്കിലെ വസതിയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിനു 99 വയസ്സായിരുന്നു.

train to pakistanഹിന്ദുസ്ഥാന്‍ ടൈംസ്,ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ, നാഷണല്‍ ഹെറാള്‍ഡ് തുടങ്ങിയ വിഖ്യാത പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും യോജനയുടെ സ്ഥാപക എഡിറ്ററുമായിരുന്നു. ട്രെയിന്‍ ടു പാകിസ്താനാണ് ഖുശ് വന്ത് സിംഗിന്റെ ഏറ്റവും പ്രശസ്തമായ കൃതി.

ട്രൂത്ത്,ലവ് ആന്‍ഡ് എ ലിറ്റില്‍ മാലിസ് എന്നതാണ് അദ്ദേഹത്തിന്‍റെ വിഖ്യാതമായ ആത്മകഥ.ഡല്‍ഹി: എ നോവല്‍ , വീ ഇന്ത്യന്‍സ്, ദി സണ്‍സെറ്റ് ക്ലബ്, പാരഡൈസ് ആന്‍ഡ് അതര്‍ സ്റ്റോറീസ്,ദി കമ്പനി ഓഫ് വിമണ്‍ , ബറിയല്‍ അറ്റ് ദി സീ, ഡെത്ത് അറ്റ് മൈ ഡോര്‍ സ്‌റ്റെപ്‌സ്, എ ഹിസ്റ്ററി ഓഫ് സിഖ്‌സ്, ബ്ലാക്ക് ജാസ്മിന്‍ , ട്രാജഡി ഓഫ് പഞ്ചാബ്,  എന്നിവയാണ് പ്രധാനകൃതികള്‍ .

1915 ഫിബ്രവരി 2-നു പഞ്ചാബിലെ ഹഡാലി ജില്ലയിലെ ഒരു സിഖ് കുടുംബത്തില്‍ ആണ് ഖുശ്‌വന്ത് സിംഗ് ജനിച്ചത്.ഡല്‍ഹിയിലെ മോഡല്‍ സ്‌കൂളിലും ലാഹോറിലെ സര്‍ക്കാര്‍ കോളജിലും ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിലുമായി അദ്ദേഹം പഠനകാലം ചിലവഴിച്ചു. എല്‍ എല്‍ ബി പരീക്ഷ ജയിച്ചശേഷം ഇംഗ്ലണ്ടില്‍ പോയി കിങ്‌സ് കോളജില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി. ലാഹോര്‍ ഹൈക്കോടതിയില്‍ കുറച്ചുവര്‍ഷം പ്രാക്ടീസ് ചെയ്തു. പിന്നീട് ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി.തുടര്‍ന്നു ഉദ്യോഗത്തില്‍ നിന്ന് രാജിവെച്ചാണ് സാഹിത്യരചനയും പത്രപ്രവര്‍ത്തനവും തുടങ്ങിയത്.

kushwanth singh absolute1980 മുതല്‍ 1986 വരെ ഖുശ്‌വന്ത് സിംഗ് രാജ്യസഭാംഗമായിരുന്നു. 1974-ല്‍ പത്മഭൂഷണ്‍ നല്‍കി ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 2007-ല്‍ പരമോന്നത ബഹുമതിയായ പത്മവിഭൂഷനും രാജ്യം അദ്ദേഹത്തിന് നല്‍കി.സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ഒരു പോലെ ശോഭിച്ച ഖുശ് വന്ത് സിംഗിന്റെ വേര്പാടിലൂടെ യുഗസമാനമായ ഒരു ജീവിതത്തിനാണ് തിരശ്ശീല വീഴുന്നത്.
INDIANEWS24 LITERARY DESK

 

Leave a Reply