728-pixel-x-90-2-learn
728-pixel-x-90
<< >>

ഖസർ അൽ ഹൊസന്‍ ആഘോഷങ്ങള്‍ക്ക് സമാപനം

അബുദാബി : യു എ ഇ യുടെ  250 വർഷത്തെ ചരിത്രം ഒരു കഥ പറയുന്നതുപോലെ   അവതരിപ്പിച്ചു കൊണ്ട് അരങ്ങേറിയ ആഘോഷങ്ങൾ  ഖസർ അൽ ഹൊസന്‍  ശനിയാഴ്ച അവസാനിച്ചു. അബുദാബി കിരീടാവകാശിയും യു എ ഇ ഉപ സർവ്വസൈന്യാധിപനുമായ ജനറൽ ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക ഘോഷയാത്രയോടു കൂടിയാണ്  ഫെബ്രുവരി  21 ന് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

250 വർഷങ്ങൾക്കു മുകളിൽ പഴക്കമുള്ള  അൽ ഹൊസന്‍ കോട്ടയ്ക്ക് അരികിലായി  കഴിഞ്ഞ പത്തു ദിവസങ്ങളിലായി നടന്നു വന്ന ആഘോഷങ്ങളിൽ കാണാൻ കഴിഞ്ഞത് യു എ ഇ യുടെ ആദ്യ കാല ജീവിതം  തന്നെയായിരുന്നു. ഇവിടെ യു എ hassan photo by nazimഇ യുടെ പരമ്പരാഗതമായ ഉപ ജീവന മാർഗ്ഗങ്ങളും, സംഗീതവും , നൃത്തവും, ഭക്ഷണ രീതിയും, വിദ്യാലയവും  സന്ദർശകരുടെ മുന്നില്‍ പുനർസൃഷ്ടിക്കപ്പെട്ടു. ആഘോഷങ്ങളുടെ ഭാഗമായി ദിവസവും  നടന്നു വന്ന കുതിരകളുടെ അതിശയിപ്പിക്കുന്ന പ്രകടനമായ കാവാലിയ കാണാനും വൻ തിരക്കായിരുന്നു.
അറബ് പാരമ്പര്യത്തെ കുറിച്ച് നേരിട്ടറിയാനുള്ള ഈ അവസരം ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമാണ് ഉപയോഗപ്പെടുത്തിയത്.എന്നാൽ  എവിടെയും വളരെയധികം കാണപ്പെടുന്ന മലയാളികളുടെ എണ്ണം  ഖസർ അൽ ഹൊസന്‍ ആഘോഷവേളയില്‍ വളരെ ചുരുക്കമായിരുന്നു.ഇത്തരം ആഘോഷങ്ങളില്‍ നിന്നും മലയാളികള്‍ വിട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നു.
NAZIM INDIANEWS24 UAE

Leave a Reply