jio 800x100
jio 800x100
728-pixel-x-90
<< >>

ഖര്‍-വാപ്പസിയുടെ കട്ടയും പടവും മടങ്ങി ..പക്ഷേ

സംഘ പരിവാർ പ്രഖ്യാപിച്ച ഖർ വാപ്പസിയുടെ ‘കട്ടയും-പടവും’ മടങ്ങി.പക്ഷേ ,ഖർ-വാപ്പസി എന്ന് കേട്ടപ്പോൾ പുലി വരുന്നേ പുലി ..പേടിക്കേണ്ടാ ഓടിക്കോ… എന്നൊക്കെ പറഞ്ഞു നിലവിളിച്ചർ കുറവാണ്.കാരണം,അത് ന്യൂനപക്ഷത്തിനു നേരെ മാത്രം ചെന്ന പുലിയായിരുന്നു.ആ നിലവിളി ശബ്ദം ഒന്ന് ഉച്ചത്തിൽ കേൾക്കാൻ വേണ്ടി മാത്രമാണ് ഹൈന്ദവ ബുദ്ധി കേന്ദ്രങ്ങൾ ഈ ഉമ്മാക്കി കാണിച്ചത്.പക്ഷേ പേടിച്ചു…!!! ശരിക്കും പേടിച്ചു .

പ്രധാന മന്ത്രിയുടെ കൈ മുത്താൻ പോയ തിരുമേനിമാർ മുതൽ ,ദിവസ കൂലിക്ക് ദൈവ വേല ചെയ്യുന്ന കറുത്ത ക്രിസ്ത്യാനികൾ ആയി അറിയപ്പെടുന്ന പെന്തക്കോസുകാര് വരെ പേടിച്ചവരിൽ ഉൾപ്പെടും .ഇന്നലകളിൽ അവനവൻ ചെയ്ത ന്യൂനപക്ഷ കർമ്മങ്ങളുടെ ഫലം വർഗ്ഗീയ ഭൂരിപക്ഷ ഭീകര സത്വമായി ഇങ്ങനെ വന്നു പല്ല് ഇളിച്ച് കാണിച്ചാൽ ആരായാലും പെടിക്കും.

പക്ഷേ,ആ പേടി മതപരമല്ല ,എന്റെ ദൈവം എനിക്ക് നഷ്ടമാകുമോ എന്നതും അല്ല.കാരണം ഖർ-വാപ്പസി ഉയർത്തിയ ഭീഷണി സാമ്പത്തികമായ മാത്രം ഒന്നാണ്.നീ തിരികെ വീട്ടിൽ വന്നാൽ നിനക്ക് കുറെ കൂടി മെച്ചപ്പെട്ട ‘ദൈവത്തെ’ തരാം എന്നല്ല.നിനക്ക് അഞ്ച് ലക്ഷം ഗാന്ധിത്തലയുള്ള രൂപ തരാം എന്നാണ് പറഞ്ഞത്.കാരണം ദൈവം എന്നൊന്ന് ഉണ്ടെങ്കിൽ അതിന്റെ വാസ സ്ഥലം മനുഷ്യന്റെ തലച്ചോറിൽ മാത്രമാണ്.അത്കൊണ്ട്,ഖർ-വാപ്പസി പ്രഖ്യാപിച്ചപ്പോൾ ന്യൂനപക്ഷ നേതാക്കളുടെ മനോവികാരത്തെ കുറിച്ച് പറയാൻ എറ്റവും നല്ലത് ഒരു ന്യൂ ജനറേഷൻ മലയാള പ്രയോഗമാണ് ….’ പണി പാളി.’

ഇസ്ലാമിന്റെ കാര്യത്തിൽ, കുറച്ച് പഴക്കവും, ചില മുഗൾ സമരങ്ങളും ഒക്കെ ചരിത്രത്തിന്റെ ഏടുകളിൽ ഉണ്ട്.രാമന്റെയും കൃഷ്ണന്റെയും ജന്മഗ്രഹ തർക്കം മാത്രമല്ല.പണ്ട് മതേതരമായി കാര്യങ്ങൾ ചെയ്തു എന്ന് വാഴ്ത്തപ്പെടുന്ന ടിപ്പു സുൽത്താൻ പോലും യഥാർത്ഥത്തിൽ ഒരു മത-സാംസ്കാരിക അധിനിവേശത്തിന്റെ ആളായിരുന്നു. അതിനുള്ള തെളിവ് ഇന്നും കേരളത്തിൽ പോലും ലഭ്യമാണ്.ഇടുക്കി ജില്ലയുടെ വടക്കൻ അതിർത്തി പ്രദേശമായ മറയൂരിൽ ചെന്നാൽ മതി.ടിപ്പു സുൽത്താന്റെ തേരോട്ട കാലത്ത് സ്വന്തം വിശ്വാസപ്രമാണങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ മദുരയിൽ നിന്നും ഓടി വന്ന തിരുമല നായിക്കരുടെ പിൻഗാമികൾ ബാക്കി ആ കഥ പറഞ്ഞു തരും.

തിരുക്കൊച്ചി മഹാരാജ്ഞി അവർക്ക് കൃഷിയിടങ്ങളും വാസസ്ഥലങ്ങളും നൽകി.അവരുടെ കാർഷികോൽപ്പന്നങ്ങൾക്ക് തിരുക്കൊച്ചി,പൂഞ്ഞാർ രാജ കുടുംങ്ങൾ ചേർന്ന് വിപണി ഒരുക്കി കൊടുത്തു.പണവും പൊന്നും നല്കി.പിള്ള സ്ഥാനം നല്കി.അങ്ങനെ കേരളത്തലെ പ്രതാപ ശാലികളായ പിള്ളയച്ചൻ’മാരായി അവർ വളർന്നു.

പക്ഷേ,ബ്രിട്ടിഷുകർ വന്നതിനു ശേഷം പള്ളിയിൽ അച്ചൻമാർ മല കയറി വന്നു. പള്ളിയും പള്ളിക്കൂടങ്ങളും സ്ഥാപിച്ചു.സാംസ്കാരിക അധിനിവേശത്തിൽ നിന്നും രക്ഷ നേടാൻ മറയൂർ ,കാന്തല്ലൂർ തുടങ്ങയ അഞ്ച് ഊരികളിൽ പെട്ടവരെ ആരും പഠിപ്പിക്കേണ്ടി വന്നില്ല.പക്ഷേ സാമ്പത്തിക അധിനിവേശത്തിൽ രക്ഷപെടാൻ അവര്ക്ക് ആയില്ല.അവര്ക്ക് അവരുടെ മണ്ണും,പൊന്നും നഷ്ടപ്പെട്ടു.

അവർക്ക് മാത്രമല്ല ദേവസ്വം വക ഭൂമി,പൂഞ്ഞാർ രാജ വംശത്തിന്റെ കൈവശം ഉണ്ടായിരുന്ന പാലാ മുതൽ മുതൽ മൂന്നാർ വരെ ഉണ്ടായിരുന്ന ഭൂമി, എല്ലാം ആക്കാലത്തെ വിദേശ ഭരണാധികാരികളുടെ സിൽബന്ദികളിൽ ചെന്ന് ചേർന്നു.നോട് ദ് പോയിന്റ്….ഇതിൽ മതത്തിനും ദൈവത്തിനും വലിയ പങ്കൊന്നും ഇല്ല.പണ്ട് ഭരിച്ച വിദേശികളും ഇപ്പോൾ ഭരിക്കുന്ന സ്വദേശികളും ഒരേ അച്ചിൽ വാർത്തെടുത്ത തന്ത്രം തന്നെയാണ് വീശുന്നത്.

പിസി ജോർജ്ജ് നെല്ലിയാമ്പതി തോട്ടം-വിഷയത്തിൽ,പഴയ തിരുവതാംകൂർ രാജാവിന്റെ സ്വന്തം ആളായിരുന്ന കീഴുട്ട് രാമൻ നായരുടെ കൊച്ചു മകൻ ഗണേഷ് കുമാർ വനം മന്ത്രി ആയിരുന്നപ്പോൾ ചിന്നം വിളിച്ചു പറഞ്ഞത് ഓർക്കുന്നില്ലേ.

‘ഈ കേസ് സർക്കാർ തോറ്റു പോകും ..കാരണം ഇത് ബ്രിട്ടീഷുകാരുടെ കാലത്ത് പതിച്ച് കൊടുത്തതാണ്’

അതെന്താ ബ്രിട്ടീഷുകാരുടെ കാലത്തിനു മുൻപ് കാലം എന്നൊന്നില്ലേ ???പരിശുദ്ധ തോമാസ്ലിഹ വന്നത് ഇതിനും എത്രയോ കാലം മുന്പായിരുന്നു.പിള്ളേച്ചനും,പള്ളിയച്ചനും ഒക്കെ അതിനും എത്രയോ കാലത്തിനു ശേഷമാണു ഉണ്ടായത്.

pejawarഏതായാലും ഖർ-വാപ്പസി എന്ന് കേട്ടപ്പോൾ പള്ളിയിൽ അച്ചന്മാർ ഞെട്ടിയപ്പോൾ പിള്ളയച്ചൻമാർ ചിരിച്ചു. എന്റെ മതത്തിൽ ആളുകൾ കൂടുകയോ, മറ്റവരുടെ മതത്തിൽ കുറയുകയോ ചെയ്യുന്നത് അല്ല കാരണം.ഇന്ത്യാ മഹാരാജ്യത്ത് ഇന്നും അഞ്ച് ലക്ഷം എടുത്ത് വീശിയാൽ ആ-ദൈവത്തിന്റെ തൃപ്പാദം ഉപേക്ഷിച്ച് വേറെ ദൈവത്തിന്റെ തൃപ്പാദത്തിൽ വീഴാൻ മടിയില്ലാത്ത ദരിദ്ര നാരയാണൻമാരും ആവശ ക്രൈസ്തവരും ഉണ്ട്.ഇത്,കാശിന്റെ മാത്രം കളിയാണ് ദൈവത്തിന്റെ കളിയല്ല.അതുകൊണ്ട് പിള്ളേച്ചൻമാരുടെ സന്തോഷത്തിൽ വെള്ളാപ്പള്ളിയും കൂടി.കാരണം,പിന്നോക്കത്തിലെ മുന്നോക്കക്കാരായ ഈഴവ മുതലാളിമാരുടെ കാര്യവും വ്യത്യസ്തമല്ല.

പത്ത് പുത്തൻ കയ്യിൽ ഉള്ളവൻ ആരുമാകട്ടെ അവർക്കൊക്കെയും ഈ മാതിരി കളികളിൽ താല്പര്യം ഉണ്ടാകും.’ശിഹാബ് തങ്ങൾ’ ആണേ സത്യം!!!!!

 

Leave a Reply