ദോഹ:വിദേശ തൊഴിലാളികളുടെ വിസയുമായി ബന്ധപ്പെട്ട ഖത്തറിലെ പുതിയ നിയമം 2016ല്‍ നിലവില്‍ വരും.പുതിയ തൊഴില്‍ നിയമപ്രകാരം വിസ കാലാവധി തീരുന്ന വിദേശ തൊഴിലാളിക്ക് രാജ്യത്തിന് പുറത്തുപോയാല്‍ ഉടന്‍ തന്നെ പുതിയ വിസയില്‍ വീണ്ടുമെത്താന്‍ സാധിക്കും.
ഔദ്യോഗിക ഗസറ്റില്‍ ഇക്കഴിഞ്ഞ 13നാണ് നിയമം പ്രസിദ്ധപ്പെടുത്തിയത്.പ്രസിദ്ധപ്പെടുത്തിയ നിയമം ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്കേ പ്രാബല്യത്തിലാകൂ.നിലവിലെ തൊഴില്‍ നിയമം അനുസരിച്ച് വിസ പൂര്‍ത്തിയാകുന്ന വിദേശ തൊഴിലാളി രാജ്യത്തിന് പുറത്തുപോയാല്‍ രണ്ട് വര്‍ഷത്തിന് ശേഷമേ വിസ അനുവദിക്കൂ.എന്നാല്‍ പുതിയ നിയമം അനുസരിച്ച് ഇത്തരത്തില്‍ രാജ്യത്തിന് പുറത്തുപോകന്നവര്ക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിരികെയെത്താന്‍ അവസരമുണ്ട്.
വിദേശതൊഴിലാളികളുടെ കുടിയേറ്റവും താമസവും തിരിച്ചുപോക്കുമായി ബന്ധപ്പെട്ടതാണ് പുതിയ നിയമം.ഒക്ടോബര്‍ 27ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചതോടെയാണ് നിയമത്തിന് അംഗീകാരമായിത്.പുതിയ നിയമപ്രകാരം ദമ്പതികളുടെ 25 വയസ്സ് വരെയുള്ള മക്കള്‍ക്ക് വരെ വ്യവ്സ്ഥകള്ക്ക് വിധേയമായി ആഭ്യന്തര മന്ത്രാലയം കുടുംബ വിസ അനുവദിക്കും.കൂടാതെ കരാറിലെ തൊഴില്‍ കാലാവധി പൂര്‍ത്തിയായാല്‍ തൊഴില്‍ ദാതാവിന്റെ അനുമതിയില്ലാതെ മറ്റ് കമ്പനികളിലേക്ക് തൊഴില്‍ മാറാനും കഴിയും.എന്നാല്‍ ഇതിന് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും അനുമതിയുണ്ടായിരിക്കണം.
INDIANEWS24.COM Gulf Desk