ഖത്തറില്‍ ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ വീസയില്ലാത്ത പ്രവേശനം അനുവദിച്ചു
ദോഹ: ഇന്ത്യടയക്കം 80 രാജ്യങ്ങളിലെ പൗരന്മാര്ക്ക് വീസയില്ലാതെ രാജ്യത്ത് പ്രവേശിക്കാന്‍ ഖത്തര്‍ അനുമതി നല്കി. ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സൗദി അടക്കം നാല് ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടക്കാനുള്ള രാഷ്ട്രീയ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
പുതിയ ഉത്തരവ് പ്രകാരം ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ടും മടക്കയാത്രാ ടിക്കറ്റുമുണ്ടെങ്കില്‍ ഇനി ഖത്തറില്‍ വന്നുപോകാം. ടൂറിസം വളര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍ നിരത്തിയാണ് രാജ്യം ഇങ്ങനെയൊരു തന്ത്രപ്രധാന നീക്കം നടത്തിയിരിക്കുന്നത്. ഖത്തറിലെ പ്രവേശന പാസ് സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസ് ഈടാക്കില്ല.
30 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള പ്രവേശനപാസ് പല രാജ്യക്കാര്‍ക്കും പല കാലയളവിലായിരിക്കും. ചിലര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിച്ചിട്ടുള്ളതായി ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്മാന് ഹസ്സന് അല്‍ ഇബ്രാഹിം അറിയിച്ചു.
INDIANEWS24.COM International Desk