728-pixel-x-90-2-learn
728-pixel-x-90
<< >>

ഖത്തറില്‍ അനുമതിയില്ലാതെ ഡിസ്‌കൗണ്ട് സെയില്‍ നടത്തിയ ഷോപ്പുകള്‍ക്കെതിരെ നടപടി

ദോഹ:ഖത്തറില്‍ നിയമാനുസൃതമല്ലാതെ വില്‍പ്പന കൂട്ടുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ട ഷോപ്പുകള്‍ക്കെതിരെ ഇവിടത്തെ വാണിജ്യമന്ത്രാലയം നടപടിയെടുത്തു.അധികൃതര്‍ പത്ത് മാളുകളില്‍ നടത്തിയ പരിശോധകളില്‍ 37 ഷോപ്പുകളില്‍ നിയമലംഘനം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.നിയമാനുസൃതമല്ലാതെയുള്ള ഡിസ്‌കൗണ്ട് സെയില്‍,സ്‌ക്രാച്ച് ആന്റ് വിന്‍,ലക്കി ഡ്രോ എന്നിവ നടത്തിയ കടകളാണ് നടപടികള്‍ക്കിരയായത്.

പ്രമോഷന്‍ വില്‍പനയും നറുക്കെടുപ്പുകളും നടത്താനാഗ്രഹിക്കുന്ന കടകള്‍ ഖത്തര്‍ വാണിജ്യമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ട്.മന്ത്രാലയത്തിന്റെ ക്വാണ്ടിറ്റേറ്റീവ് ലൈസന്‍സസ് ആന്റ് മാര്‍ക്കറ്റ് കണ്‍ട്രോള്‍ വിഭാഗമാണ് ഡിസ്‌കൗണ്ട് സെയിലുകള്‍ നടത്തുന്നതിന് ലൈസന്‍സ് നല്‍കുന്നത്.പ്രഖ്യാപിച്ച വിലക്കുറവ് യഥാര്‍ത്ഥത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തുന്നതും ഈ ഡിപ്പാര്‍ട്ട്‌മെന്റാണ്.

INDIANEWS24 GULF DESK

Leave a Reply