728-pixel-x-90-2-learn
728-pixel-x-90
<< >>

ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് വര്‍ദ്ധിചേക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് പോകാന്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ സാധ്യത. ആറ് അയല്‍ രാജ്യക്കാര്‍ ഖത്തറുമായി നയതന്ത്ര ബന്ധം അവസാനിപ്പിച്ചതോടെ ഖത്തറിലേക്കെത്തേണ്ട വിമാനങ്ങള്‍ ഈ രാജ്യങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്നതിനായി പ്രത്യേക അനുമതി നേടണമെന്ന് നിര്‍ദേശം മുന്നോട്ടുവച്ചതായി അറിയുന്നു. ഈ സാഹചര്യത്തില്‍ ഇറാനിലെത്തി അവിടെ നിന്നും ഖത്തറിലേക്ക് കടക്കുന്നതാണ് എളുപ്പവഴി. ഇത് കൂടുതല്‍ ഇന്ധനചിലവും സമയ നഷ്ടവും ഉണ്ടാക്കുന്നത് കണക്കിലെടുത്താണ് വിമാനക്കമ്പനികള്‍ക്ക് ടിക്കറ്റ് നിരക്ക് കൂട്ടേണ്ടിവരിക.

ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നീ ഇന്ത്യന്‍ വിമാനക്കമ്പനികളും ഖത്തര്‍ എയര്‍വേയ്‌സുമാണ് ഇന്ത്യയില്‍നിന്ന് ഖത്തറിലേയ്ക്ക് സര്‍വ്വീസുകള്‍ നടത്തുന്നത്. ഈ കമ്പനികളുടെ സര്‍വ്വീസുകളെയെല്ലാം ഇപ്പോഴത്ത സാഹചര്യം ബാധിക്കും. വിമാനസര്‍വ്വീസുകള്‍ സംബന്ധിച്ച് ഖത്തര്‍ എയര്‍വേയ്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിലവില്‍ ഡല്‍ഹിയില്‍ നിന്നും ദോഹയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ പാക്കിസ്ഥാന് മുകളിലൂടെ പറന്ന് ഇറാന്‍ വഴിയാണ് പോകുന്നത്.ഈ വമാനങ്ങളിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിച്ചേക്കില്ല. എന്നാല്‍ കേരളത്തിലേതുള്‍പ്പെടെയുള്ള മറ്റ് നഗരങ്ങളില്‍ നിന്നുള്ളവയുടെ അവസ്ഥ വ്യത്യാസമാകുമെന്ന് ഉറപ്പാണ്.

INDIANEWS24.COM NEWDELHI

Leave a Reply