jio 800x100
jio 800x100
728-pixel-x-90
<< >>

ഖത്തറിലുള്ള മലയാളികളെ സംബന്ധിച്ച് പിണറായി ആശങ്ക അറിയിച്ചു

തിരുവനന്തപുരം: അന്തര്‍ദേശീയ തലത്തില്‍ ഖത്തറില്‍ ഉയര്‍ന്നിട്ടുള്ള പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ അവിടെയുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അവിടെയുള്ള ആറര ലക്ഷത്തോളം ഇന്ത്യക്കാരില്‍ മൂന്ന് ലക്ഷവും മലയാളികളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവര്‍ക്ക് അയച്ച കത്തിലൂടെയാണ് പിണറായി ആശങ്ക അറിയിച്ചിരിക്കുന്നത്.

ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന കാരണത്താല്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചതായി സൗദി അടക്കം നാല് രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.യു എ ഇ, ഈജിപ്ത്, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളാണ് നിലപാട് കടുപ്പിച്ച മറ്റ് അയല്‍ രാജ്യങ്ങള്‍. ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അടിയന്തരമായി ഇടപെടണമെന്ന് പിണറായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ഗള്‍ഫ് മേഖലയിലെ നാല് രാജ്യങ്ങള്‍ കൈക്കൊണ്ട നിലപാടിനെ തുടര്‍ന്ന് ഖത്തറും ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് യാതൊരു കുഴപ്പവും സംഭവിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഇരുരാജ്യങ്ങളുമായുള്ള കരാറുകളുടെ കാര്യത്തിലും യാതൊന്നും സംഭവിക്കില്ലെന്നും മന്ത്രി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

INDIANEWS24.COM T V P M

Leave a Reply