728-pixel-x-90-2-learn
728-pixel-x-90
<< >>

ഖത്തര്‍ പ്രശ്‌നം: യു എന്‍ ഇടപെടണമെന്ന് ആവശ്യം

ദോഹ: ഖത്തറുമായി സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ(യു എന്‍) ഇടപെടണമെന്ന് ആവശ്യം. പ്രശ്‌നത്തില്‍ യു എന്നിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് കൈമാറി.

പ്രശ്‌നം പരിഹരിക്കാന്‍ യു എന്‍ അടിയന്തരമായി ഇടപെടണമെന്ന് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്ന വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയും ആവശ്യപ്പെട്ടു.അന്റോണിയോ ഗുട്ടെറസുമായും വിദേശകാര്യമന്ത്രിയുമായും യു എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് പീറ്റര്‍ തോംസണുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിലവിലെ പ്രതിസന്ധി സംബന്ധിച്ചുള്ള വിവരങ്ങളും ഇരുവരും ചര്‍ച്ചചെയ്തു.

പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ തയ്യാറാകാതെ പിടിവാശിയില്‍ നോക്കിക്കാണുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. പ്രതിസന്ധിക്ക് തീവ്രത വര്‍ധിപ്പിക്കാന്‍ രാജ്യം തയ്യാറല്ല. സൗദിസഖ്യം അവരുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു.

INDIANEWS24.COM International Desk

Leave a Reply