728-pixel-x-90-2-learn
728-pixel-x-90
<< >>

ഖത്തര്‍ എയര്‍വേയ്‌സ് മിഡില്‍ ഈസ്റ്റിലെ നമ്പര്‍ വണ്‍ എന്ന് പഠനം

ദോഹ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും ജനകീയമായ വിമാനക്കമ്പനി ഖത്തര്‍ എയര്‍വെയ്‌സ് എന്ന് വെളിപ്പെടുത്തല്‍. എം ബി എ പ്രോഗ്രാമിന് വേണ്ടി സമൂഹമാധ്യമത്തിലൂടെ മിഡില്‍ ഈസ്റ്റിലെ നാല് പ്രമുഖ വിമാനക്കമ്പനികളെ കുറിച്ച് ബ്രാന്‍ഡ്‌സ് ഐ നടത്തിയ പഠനത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് ഒന്നാമതെത്തുകയായിരുന്നു.

ഖത്തര്‍ എയര്‍വെയ്‌സ്, ഇത്തിഹാദ്, എമിറേറ്റ്‌സ്, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് എന്നീ വിമാനക്കമ്പനികളെക്കുറിച്ചാണ് ആഗോളതലത്തിലുള്ള ഉപയോക്താക്കളുടെ അഭിപ്രായം തേടിയത്.മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലായി അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് പഠനം സംഘടിപ്പിച്ചത്. ആഗോള ജനങ്ങളുടെ ഇഷ്ടം ഉറപ്പാക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. അതിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ എയര്‍വെയ്‌സ് ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടത്. 44 ശതമാനം അനുകൂല പ്രതികരണമുള്ളപ്പോള്‍ ഒമ്പത് ശതമാനം മാത്രമാണ് പ്രതികൂല അഭിപ്രായവുമുള്ളത്. എമിറേറ്റ്‌സിനെക്കുറിച്ച് 39 ശതമാനം അനുകൂലവും 16 ശതമാനം പ്രതികൂലവുമായ അഭിപ്രായം രേഖപ്പെടുത്തി. ഇത്തിഹാദിനെക്കുറിച്ച് 31 ശതമാനം പേര്‍ അനുകൂലമായും 16 ശതമാനം പേര്‍ പ്രതികൂലമായും അഭിപ്രായപ്പെട്ടു.

INDIANEWS24.COM Gulf Desk

Leave a Reply