728-pixel-x-90-2-learn
728-pixel-x-90
<< >>

ഖത്തര്‍ ഉപരോധം: കോഴിക്കോട് വിമാനത്താവളത്തിന്റെ വരുമാനം കൂടി

കരിപ്പൂര്‍: അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ ഗള്‍ഫ് രാജ്യങ്ങളുടെ ഖത്തര്‍ ഉപരോധത്തെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തിന്റെ വരുമാനത്തില്‍ വര്‍ദ്ധന. ഖത്തറിലേക്കുള്ള ചരക്ക് നീക്കം കൂടിയതും മുഴുവന്‍സമയ സര്‍വീസുകള്‍ ആരംഭിച്ചതും യാത്രക്കാരുടെ എണ്ണം കൂടിയതും വിമാനത്താവളത്തിന്റെ വരുമാനംകൂട്ടി. നിശ്ചിത കാലയളവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വരുമാന വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

സൗദി അടക്കം നാല് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.ഇതേ തുടര്‍ന്ന് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ വഴി നടന്നുവന്ന കേരളത്തില്‍ നിന്നും ഖത്തറിലേക്കുള്ള ചരക്കു നീക്കങ്ങളുടെ സ്വഭാവം മാറി. കേരളത്തില്‍ നിന്നും ഖത്തറിലേക്കുള്ള ചരക്കുനീക്കം നേരിട്ടായി.എപ്രില്‍ മേയ് മാസങ്ങളില്‍ നടത്തിയ ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ വളര്‍ച്ചയാണ് ഉണ്ടായത്. ചരക്കുനീക്കത്തിലാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഏപ്രില്‍ മേയ് മാസങ്ങളിലായി 1544 മെട്രിക്ക് ടണ്‍ കാര്‍ഗോയാണ് കയറ്റിയയച്ചത്. മുന്‍വര്‍ഷം ഇതേകാലത്ത് 985 ടണ്‍ ചരക്ക് കൈകാര്യംചെയ്ത സ്ഥാനത്താണിത്.

ഖത്തര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് പച്ചക്കറി കയറ്റുമതി ഉയര്‍ന്നു. മുന്‍വര്‍ഷം മൊത്തത്തില്‍ 1999 ടണ്‍ കയറ്റുമതി നടന്ന സ്ഥാനത്ത് ഈവര്‍ഷം മൊത്തം 3102 ടണ്ണാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ കോഴിക്കോട്ടുനിന്നുള്ള വിമാനസര്‍വീസുകള്‍ ഇക്കാലത്ത് 46.3 ശതമാനമാണ് വര്‍ധിച്ചത്. മുന്‍വര്‍ഷം ഏപ്രില്‍ മേയ് മാസങ്ങളില്‍ 1233 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം ഇക്കാലയളവില്‍ 1747 ആയി ഉയര്‍ന്നു.

INDIANEWS24.COM Gulf Desk

Leave a Reply