728-pixel-x-90-2-learn
728-pixel-x-90
<< >>

ക​ർ​ണാ​ട​കയില്‍ കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ നിയമസ​ഭയുടെ വി​ശ്വാ​സ വോട്ടു നേടി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ 117 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ സ​ഭയുടെ വി​ശ്വാ​സ വോട്ടു നേടി.ബി.എസ്. യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 104 ബി​ജെ​പി എം​എ​ൽ​എ​മാ​ർ വോ​ട്ടെ​ടു​പ്പി​ന് നി​ൽ​ക്കാ​തെ സ​ഭ ബ​ഹി​ഷ്ക​രി​ച്ച​തോ​ടെയാണ് വിശ്വാസ പ്രമേയം പാസായത് . നേ​ര​ത്തെ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും ബി​ജെ​പി പി​ൻ​മാ​റി​യി​രു​ന്നു.ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ടാ​മ​ത്തെ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​നാ​ണ് ക​ർ​ണാ​ട​ക നി​യ​മ​സ​ഭ ചേ​ർ​ന്ന​ത്. 

കുമാരസ്വാമിയും യെദിയൂരപ്പയും കടുത്ത ഭാഷയില്‍ സഭയില്‍ പരസ്പരം പോരടിച്ചത് ശ്രദ്ധേയമായി..ജനതാ ദളാണ് തങ്ങളുടെ എതിരാളി എന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചു.നേരത്തെ ബി ജെ പി സര്‍ക്കാരിനു പിന്തുണ കൊടുത്തതില്‍ ഖേദിക്കുന്നു എന്ന്   കുമാര   സ്വാമിയും  പറഞ്ഞു.നേ​ര​ത്തെ നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി കെ.​ആ​ർ. ര​മേ​ശ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു ബി​ജെ​പി പി​ന്മാ​റി​യ​തോ​ടെ എ​തി​രി​ല്ലാ​തെ​യായിരുന്നു കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം. ബി​ജെ​പി മു​തി​ർ​ന്ന എം​എ​ൽ​എ എ​സ്. സു​രേ​ഷ്കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു ബി​ജെ​പി പി​ന്മാ​റു​ക​യാ​യി​രു​ന്നു.

ഇന്ന് സഭയിൽ എത്തുന്നതിന് മുൻപ് കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ പ്രത്യേക യോഗം ചേർന്നിരുന്നു. ഹോട്ടലിൽ താമസിപ്പിച്ചിരുന്ന കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ പ്രത്യേക ബസിലാണ് വിദാൻ സൗധിൽ എത്തിച്ചത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല​ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്ന ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല ക്ഷ​ണി​ച്ചി​രു​ന്നു.തുടര്‍ന്ന് അധികാരത്തിലേറിയ യെ​ദി​യൂ​ര​പ്പ  വോ​ട്ടെ​ടു​പ്പി​ന് മു​ൻ​പ് വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ട് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നു​ശേ​ഷം രാ​ജി പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ​യാ​ണ് ഗ​വ​ർ​ണ​ർ കു​മാ​ര​സ്വാ​മി​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ച്ച​ത്.

INDIANEWS BENGALURU DESK

Leave a Reply